INDIA NEWS

തകർന്നടിഞ്ഞ് എരമത്തുകാവ് -പാലാക്കുളങ്ങര പാതയും യാത്രക്കാർക്ക് ദുരിതമായ് പ്രയാർ-കിണറുമുക്ക് റോഡും.

ഓച്ചിറ :ക്ലാപ്പന ഗ്രാമപ്പഞ്ചായത്ത്‌ നാലാംവാർഡിലെ എരമത്തുകാവ് (ദേവകുളങ്ങര)-പാലാക്കുളങ്ങര റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് നാളേറെ. ആയിരംതെങ്ങ്-ഓച്ചിറ, വള്ളിക്കാവ്-ഇടയനമ്പലം റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.

ഗ്രാമപ്പഞ്ചായത്ത് മൈതാനം, പഞ്ചായത്ത് കളിസ്ഥലം, ജില്ലാപഞ്ചായത്തിന്റെ ജിംനേഷ്യം, ക്ലാപ്പന വടക്ക് മുസ്‌ലിം പള്ളി എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. അറ്റകുറ്റപ്പണികൾ ചെയ്തിട്ട്‌ വർഷങ്ങളായ റോഡിന്റെ വശങ്ങൾ കാടുമൂടിയനിലയിലാണ്‌. അടിയന്തരമായി പാത സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.

പ്രയാർ ലൈബ്രറി ജംഗ്‌ഷനിൽ നിന്നും പടിഞ്ഞാറു കിണറുമുക്കിലേക്കു പോകുന്ന റോഡിലെ യാത്രക്കാരുടെ ദുരിതം തുടങ്ങിയിട്ട് ഏറെകാലമായി. മൂന്ന് സ്കൂളുകളിലെ കുട്ടികളും അതോടൊപ്പം പ്രദേശവാസികളും ഉപയോഗിക്കുന്ന ഈ റോഡിന്റെ അവസ്ഥ പരിതാപകരും തന്നെയാണ്. സൈക്കിൾ യാത്രക്കാരായ കുട്ടികളും സ്കൂട്ടർ യാത്രാക്കാരും ഏറെയുള്ള ഈ പാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നിട്ടു കാലമേറെയായി. പ്രദേശവാസികളെ ദിരിതത്തിലാക്കുന്ന ഈ റോഡിന്റെ ശാപമോക്ഷം പ്രതീക്ഷിച്ചു കഴിയുകയാണ് നാട്ടുകാർ. കെട്ടുകാഴ്ചകളുടെ കമ്മിറ്റികൾ നടത്തുന്ന ചില്ലറ മിനുക്കു പണികളല്ലാതെ പഞ്ചായത്ത്‌ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് പ്രദേശ വാസികളുടെ അഭിപ്രായം.

For more details: The Indian Messenger

Related Articles

Back to top button