FILMS

ആട് 3: ചരിത്രപുരുഷന്മാരായി ഷാജി പാപ്പനും സംഘവും; കൗതുകമുണർത്തി ക്യാരക്ടർ പോസ്റ്ററുകൾ.

Sponsored

കൊച്ചി: മലയാളികൾ ഹൃദയത്തിലേറ്റിയ ഷാജി പാപ്പനും സംഘവും പുതിയ വേഷപ്പകർച്ചയുമായി വീണ്ടുമെത്തുന്നു. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ആട് 3’യുടെ പ്രധാന ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു. ജനുവരി 25 ഞായറാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയങ്ങളിലായാണ് പ്രധാന ഏഴ് കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

Sponsored

Sponsored



വിനായകൻ അവതരിപ്പിക്കുന്ന ‘ഡൂഡ്’ എന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററോടെയാണ് തുടക്കമിട്ടത്. തുടർന്ന് ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ എന്നിവരുടെ പോസ്റ്ററുകൾക്ക് ശേഷം ഷാജി പാപ്പനായി എത്തുന്ന ജയസൂര്യയുടെ പോസ്റ്ററോടെയാണ് ഈ നിര പൂർത്തിയായത്. മുൻപ് കണ്ടിട്ടുള്ള രൂപമല്ല ഇക്കുറി ഈ കഥാപാത്രങ്ങൾക്ക്. ഒരു ചരിത്ര സിനിമയെന്നോ ഫാന്റസി എന്നോ തോന്നിപ്പിക്കുന്ന തരത്തിലുള്ള വേഷവിധാനങ്ങളാണ് പോസ്റ്ററുകളിലുള്ളത്. ‘Past Awakens’ എന്ന ടാഗ്‌ലൈനോട് കൂടി എത്തിയ പോസ്റ്ററുകൾ ചിത്രത്തിൽ ‘ടൈം ട്രാവൽ’ സാധ്യതകൾ ഉണ്ടെന്ന സൂചനയാണ് നൽകുന്നത്.

ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യ ഫിലിം കമ്പനി എന്നിവയുടെ ബാനറിൽ വിജയ് ബാബുവും വേണു കുന്നപ്പള്ളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജു വർഗീസ്, സ്രിന്ധ, രൺജി പണിക്കർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പാലക്കാട്, ഇടുക്കി, തിരുച്ചെന്തൂർ തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമ നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രം 2026 മാർച്ച് 19-ന് തിയേറ്ററുകളിൽ എത്തും. News: Vashoor Jose

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button