INDIA NEWSKERALA NEWSTOP NEWS
ജാൻസ് ഗ്രൂപ്പ് സ്ഥാപകൻ കെ. ജ്യോതികുമാർ അന്തരിച്ചു.

ഓച്ചിറ: ജാൻസ് ഗ്രൂപ്പിന്റെ സ്ഥാപകൻ ജാൻസ് കെ. ജ്യോതികുമാർ (ഉണ്ണി–57) അന്തരിച്ചു. ജാൻസ് ബിസിനസ് കോർപ്പറേഷൻ, ജാൻസ് സൂപ്പർമാർക്കറ്റ്, ജാൻസ് കറി പൗഡർ തുടങ്ങിയ എന്റർപ്രൈസുകൾ മുഖേന വ്യവസായ മേഖലയിൽ ശ്രദ്ധേയമായ സംഭാവന നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം.
ഓച്ചിറ ലയൺസ് ക്ലബ് പ്രസിഡന്റ്, ഓച്ചിറ ക്ഷേത്ര ഭരണ സമിതി എക്സിക്യൂട്ടീവ് അംഗം മുതലായ ഒട്ടേറെ നിലകളിലും സജീവമായിരുന്നു.
ഭാര്യ:സരിത. മക്കൾ: അശ്വനി കൃഷ്ണ, അനീശ്യ കൃഷ്ണ. സഞ്ചയനം വ്യാഴാഴ്ച നടത്തും.
For more details: The Indian Messenger



