INDIA NEWS
നാഗ്പൂർ വിമാനത്താവളത്തിൽ തോക്കും തിരകളുമായി ഒരാൾ പിടിയിൽ

നാഗ്പൂർ: ജൂലൈ 26: നാഗ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ സുരക്ഷാ വീഴ്ച. ലഗേജിൽ നാടൻ പിസ്റ്റളും തിരകളുമായി യാത്രക്കാരൻ പിടിയിലായി. പോലീസ് ശനിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
പിടിയിലായയാൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ ട്രൈബൽ സെൽ പ്രസിഡന്റായ അനിൽ ശ്രീകൃഷ്ണ പോരദ് ആണെന്ന് തിരിച്ചറിഞ്ഞു. കിഴക്കൻ മഹാരാഷ്ട്രയിലെ യവത്മാൽ സ്വദേശിയാണ് ഇയാൾ എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 9 മണിയോടെ ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറാൻ ഡോ. ബാബാസാഹേബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവം.
With input from PTI