INDIA NEWSTOP NEWS
ജമ്മു കശ്മീരിലെ സാംബയിൽ പാകിസ്താൻ ഡ്രോൺ സാന്നിധ്യം; തിരച്ചിൽ ഊർജിതമാക്കി
ജമ്മു: ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രത്തിന് മുകളിലൂടെ പാകിസ്താൻ ഡ്രോൺ പറന്നതായി സംശയം. തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ഊർജിതമാക്കി. വെള്ളിയാഴ്ച രാത്രി 9.35-ഓടെ ബാരി ബ്രാഹ്മണയിലെ സൈനിക കേന്ദ്രത്തിന് മുകളിലൂടെ 700 മീറ്ററിലധികം ഉയരത്തിൽ ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ അറിയിച്ചു. ഉടൻ തന്നെ സൈന്യം അതീവ ജാഗ്രതാ നിർദേശം നൽകുകയും സൈന്യത്തിൻ്റെ ദ്രുതകർമ സേനയെ വിന്യസിക്കുകയും ചെയ്തു.
With input from PTI
With input from PTI
For more details: The Indian Messenger



