INDIA NEWSSPORTS
പ്രധാനമന്ത്രി ദിവ്യ ദേശ്‌മുഖിന് അഭിനന്ദനം അറിയിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 2025-ലെ ഫിഡെ വനിതാ ലോകകപ്പ് നേടിയതിനും ഗ്രാൻഡ്‌മാസ്റ്റർ പദവി നേടിയതിനും ദിവ്യ ദേശ്‌മുഖിനെ അഭിനന്ദിച്ചു. “അവരുടെ ഈ നേട്ടം നിരവധി ആളുകൾക്ക് പ്രചോദനമാവുകയും യുവജനങ്ങളിൽ ചെസ് കൂടുതൽ ജനപ്രിയമാക്കാൻ സഹായിക്കുകയും ചെയ്യും,” പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചത്:
“ഇന്ത്യൻ ചെസ്സിന് ഇത് അസാധാരണമായ ഒരു ദിവസമാണ്! ദിവ്യ ദേശ്‌മുഖ് 2025-ലെ ഫിഡെ വനിതാ ലോകകപ്പ് നേടുക മാത്രമല്ല, ഒരു ഗ്രാൻഡ്‌മാസ്റ്ററായും മാറിയിരിക്കുന്നു. അവർക്ക് അഭിനന്ദനങ്ങൾ. അവരുടെ ഈ നേട്ടം നിരവധി ആളുകളെ പ്രചോദിപ്പിക്കുകയും യുവജനങ്ങളിൽ ചെസ് കൂടുതൽ ജനപ്രിയമാക്കാൻ സഹായിക്കുകയും ചെയ്യും.”
With input from PIB