INDIA NEWSKERALA NEWS
സംസ്ഥാനത്ത് കഠിനമായ ചൂട്: അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി; പൊതുജനങ്ങൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

തിരുവനന്തപുരം: കേരളത്തിൽ ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യാഘാതം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും നിർജ്ജലീകരണമുണ്ടാക്കുന്ന ലഹരിപാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയത്ത് ഒഴിവാക്കാനും അതോറിറ്റി ആവശ്യപ്പെട്ടു.
സ്കൂളുകൾ, അംഗനവാടികൾ എന്നിവിടങ്ങളിൽ കുട്ടികൾക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കണം. അസംബ്ലികളും വെയിലത്തുള്ള മറ്റ് പരിപാടികളും ഒഴിവാക്കണം. പ്രായമായവർ, ഗർഭിണികൾ, കിടപ്പുരോഗികൾ എന്നിവർ ഉച്ചസമയത്ത് വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർക്കും പുറംജോലികളിൽ ഏർപ്പെടുന്നവർക്കും അതത് സ്ഥാപനങ്ങൾ വിശ്രമവേളകൾ അനുവദിക്കണം. ചൂട് കൂടുന്നത് തീപിടുത്തങ്ങൾക്ക് കാരണമാകുമെന്നതിനാൽ മാർക്കറ്റുകളിലും മാലിന്യ കേന്ദ്രങ്ങളിലും ഫയർ ഓഡിറ്റ് നടത്തണമെന്നും നിർദ്ദേശമുണ്ട്. വനമേഖലയിൽ കാട്ടുതീ പടരാതിരിക്കാൻ വിനോദസഞ്ചാരികൾ വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. (PRD)

For more details: The Indian Messenger