ശ്രീകാകുളം സായുധ സമര സേനാനി സുബ്ബറാവു പാണിഗ്രാഹിയുടെ ഭാര്യ സുരേഖ പാണിഗ്രാഹി അന്തരിച്ചു.

ശ്രീകാകുളം സായുധ സമര സേനാനി സുബ്ബറാവു പാണിഗ്രാഹിയുടെ ഭാര്യ സുരേഖ പാണിഗ്രാഹി അന്തരിച്ചു. ശ്രീകാകുളം ജില്ലയിലെ പലാസ മണ്ഡലത്തിലെ ബോഡാപാട് സ്വദേശമായ സുരേഖാ പാണിഗ്രാഹി 2025 ജൂലൈ 24-നാണ് മരിച്ചത്.
ആരാണ് സുരേഖ പാണിഗ്രാഹി?
സുരേഖ പാണിഗ്രാഹി, ശ്രീകാകുളം സായുധ പോരാട്ടത്തിലെ പ്രമുഖ പോരാളിയായിരുന്ന സുബ്ബറാവു പാണിഗ്രാഹിയുടെ ഭാര്യയായിരുന്നു. ഒരു പരമ്പരാഗത ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അവർ പാണിഗ്രാഹിയെ വിവാഹം കഴിച്ചു. നക്സലൈറ്റുകളുടെ ആഹ്വാനം സ്വീകരിച്ച് ബോഡാപാടിലേക്ക് താമസം മാറിയതിന് ശേഷം, സുരേഖ തന്റെ ഭർത്താവിന്റെ വിപ്ലവ പ്രവർത്തനങ്ങളെ പിന്തുണച്ചു. ചുറ്റുമുള്ള ഗ്രാമങ്ങളിലെ യുവാക്കളെ സാംസ്കാരിക പരിപാടികളിലൂടെ പ്രചോദിപ്പിക്കാനും വിദ്യാഭ്യാസം നൽകാനും അവർ സഹായിച്ചു. സായുധ പോരാട്ടത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും, തന്റെ ഭർത്താവിന്റെ രക്തസാക്ഷിത്വത്തിന് ശേഷവും അവർ വിപ്ലവ ലക്ഷ്യങ്ങളിൽ അചഞ്ചലമായ വിശ്വാസം പുലർത്തി. ഭർത്താവ് പ്രസ്ഥാനത്തിൽ സജീവമായിരുന്ന കാലത്ത് പോലീസ് പീഡനങ്ങൾ നേരിട്ടിട്ടും അവർ തന്റെ നിലപാടുകളിൽ ഉറച്ചുനിന്നു.
സുരേഖാ പാണിഗ്രാഹിയുടെ നിര്യാണത്തിൽ സിപിഐ എംഎൽ ന്യൂഡെമോക്രസി എപി സംസ്ഥാന കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തി. അവസാന നാളുകളിൽ അവരെ പരിചരിച്ച നിരഞ്ജന്റെ കുടുംബത്തിനും അനുശോചനം അറിയിച്ചു. അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യവുമായി നടന്ന ശ്രീകാകുളം വിപ്ലവ സമരങ്ങളിൽ തീജ്വാലകളായി ഉയർന്നു പൊങ്ങിയ വിപ്ലവ സാസ്കാരിക പോരാളികൾ .
തെലുങ്കിൽ ജമുകലാ കഥയുടെ (ഗ്രാമം മുതൽ ഗ്രാമം വരെ) എന്ന കഥയിലൂടെ ശ്രീകാകുളം ആദിവാസി കർഷക പോരാട്ടത്തെ പ്രോത്സാഹിപ്പിച്ച സഖാക്കൾ,
സുബ്ബറാവു പാണിഗ്രഹിയുടെ അനശ്വര രക്തസാക്ഷിത്വത്തിനു ശേഷവും വിപ്ലവസ്വപ്നങ്ങളിൽ വെള്ളം ചേർക്കാതെ പോരാട്ട വീഥിയിൽ തുടര്‍ന്നു.
With input from thefederal.com