GULF & FOREIGN NEWSINDIA NEWSQATAR
സൂഖ് വാഖിഫിൽ 10-ാമത് പ്രാദേശിക ഈന്തപ്പഴ മഹോത്സവം ആരംഭിച്ചു

ദോഹയിലെ സൂഖ് വാഖിഫിൽ 10-ാമത് പ്രാദേശിക ഈന്തപ്പഴ മഹോത്സവം ആരംഭിച്ചു. ജൂലൈ 24 ന് ആരംഭിച്ച ഈ മേള ഓഗസ്റ്റ് 7 വരെ നീണ്ടുനിൽക്കും. ഖത്തറിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും മികച്ച ഈന്തപ്പഴങ്ങളും, ഈന്തപ്പഴ ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.
സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിലാണ് മേള നടക്കുന്നത്. ഞായർ മുതൽ വ്യാഴം വരെ വൈകുന്നേരം 4 മുതൽ രാത്രി 9 വരെയും, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 10 വരെയും മേള സന്ദർശിക്കാവുന്നതാണ്. പ്രവേശനം സൗജന്യമാണ്.
പ്രതിവർഷം നടക്കുന്ന ഈ ഈന്തപ്പഴ മേള, പ്രാദേശിക കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും, ഖത്തറിൻ്റെ കാർഷിക പൈതൃകം വിളിച്ചോതുന്നതിനും ഒരു മികച്ച വേദിയാണ്.
With input from IloveQatar