INDIA NEWS

സ്‌കൂളുകള്‍ക്ക് 126 ലാപ്ടോപ്പുകള്‍ നല്‍കി ജില്ലാ പഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ജില്ലാ പഞ്ചായത്ത് ലാപ്ടോപ്പുകള്‍ നല്‍കി. 44,52,982 രൂപ ചെലവഴിച്ചാണ് 21 സ്‌കൂളുകള്‍ക്കായി ആറ് വീതം 126 എണ്ണം നല്‍കിയത്.
വിദ്യാര്‍ഥികള്‍ക്ക് നവീന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയാണ് ലക്ഷ്യമെന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍ പറഞ്ഞു. സ്‌കൂളുകള്‍ക്കായി ഗ്രന്ഥശാലകളും സ്ഥാപിക്കുന്നുണ്ട്. ശുചിയിടം ടോയ്‌ലറ്റ് കോംപ്ലക്‌സുകളും ഓഡിറ്റോറിയം, കുടിവെള്ളപ്ലാന്റ് നിര്‍മാണവും പുരോഗതിയിലാണ്. യോഗപരിശീലനപദ്ധതി പരിഗണനയിലാണെന്നും അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ വസന്ത രമേശ്, അനില്‍ എസ്. കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

With input from PRD KERALA

Related Articles

Back to top button