INDIA NEWSKERALA NEWSTOP NEWS
നവപൂജിതം ആഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

തിരുവനന്തപുരം: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന നവപൂജിതം ആഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. വ്യാഴാഴ്ച വൈകുന്നേരം 5 മണിക്കാണ് മുഖ്യമന്ത്രി ചടങ്ങിൽ എത്തുക.
ആശ്രമം സ്ഥാപകൻ നവജ്യോതി ശ്രീകരുണാകര ഗുരുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾക്ക് ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി നേതൃത്വം നൽകും.
ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നവപൂജിതം സുവനീർ പ്രകാശനം ചെയ്യും. സുവനീർ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ ഏറ്റുവാങ്ങും. കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.
നവപൂജിതം ദിനമായ ഓഗസ്റ്റ് 29 ന് രാവിലെ 5 മണിക്ക് സന്യാസി സമൂഹത്തിൻ്റെ പ്രത്യേക പുഷ്പാർച്ചനയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് 6 മണിക്ക് പതാക ഉയർത്തലും 7 മണി മുതൽ പുഷ്പാർച്ചനയും നടക്കും.
മന്ത്രിമാരായ ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.
ശാന്തിഗിരിയിൽ നടക്കുന്ന “ഗുരു പരമ്പരയും ഇന്ത്യൻ വിജ്ഞാന പാരമ്പര്യവും” എന്ന വിഷയത്തിലുള്ള ദ്വിദിന ദേശീയ സെമിനാർ വ്യാഴാഴ്ച തുടങ്ങും. രാജ്കോട്ട് ആർഷ വിദ്യാ മന്ദിറിൻ്റെ സ്ഥാപകൻ സ്വാമി പരമാത്മാനന്ദ സരസ്വതി സെമിനാർ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സംസ്‌കൃത സർവ്വകലാശാല, ഇൻഡിക് ധർമ്മ അക്കാദമി, ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷൻ, സാംസ്‌കാരിക വകുപ്പ് എന്നിവ സംയുക്തമായാണ് നവപൂജിതം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
Withinput from TNIE

For more details: The Indian Messenger