INDIA NEWS
ദേശീയ പണിമുടക്ക്: കായംകുളത്ത് ജനജീവിതം സ്തംഭിച്ചു:

സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്ക് കായംകുളം ഉൾപ്പെടെ ആലപ്പുഴ ജില്ലയിൽ ജനജീവിതം സ്തംഭിപ്പിച്ചു. ചമ്പക്കുളം മൂലംവള്ളംകളിയുടെ ഭാഗമായി ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും കായംകുളം അടക്കമുള്ള ചില മേഖലകളിൽ സ്വകാര്യവാഹനങ്ങൾ പോലും തടഞ്ഞതായി റിപ്പോർട്ടുണ്ട്. ഭൂരിഭാഗം കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിയുകയും മാധ്യമപ്രവർത്തകന് നേരെ കയ്യേറ്റശ്രമം ഉണ്ടാവുകയും ചെയ്തു.