തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന ആരംഭിച്ചു

ആലപ്പുഴ: 2025 ഡിസംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന (ഫസ്റ്റ് ലെവൽ ചെക്കിംഗ്) ആരംഭിച്ചു.
കളക്ട്രേറ്റ് കോമ്പൗണ്ടിലുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെയർ ഹൗസിന് സമീപം സജ്ജീകരിച്ച സ്ഥലത്ത്
ജില്ലാ കളക്ടർ അലക്സ് വർഗീസ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ് ബിജു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന തുടങ്ങിയത്. ഇലക്ട്രോണിക് കോർപ്പറേഷൻ ഇന്ത്യയുടെ എഞ്ചീനിയർമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധന ഒരുമാസത്തോളം നീണ്ടു നിൽക്കും. പ്രാഥമിക പരിശോധനയിൽ 3300 കൺട്രോൾ യൂണിറ്റുകളും 9000 ബാലറ്റു യൂണിറ്റുകളുമാണ് പരിശോധിക്കുക എന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
കൂടാതെ ഈ വർഷാവസാനം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ സർവ്വകക്ഷി യോഗം ചേർന്നു. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
With input from PRD Kerala
For more details: The Indian Messenger



