INDIA NEWS

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ വീടുകൾക്കും 125 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കി നിതീഷ് കുമാർ

പട്ന: (ജൂലൈ 17) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാനത്തെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 125 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചു.

ഈ പ്രഖ്യാപനം നിതീഷ് കുമാർ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. 1.67 കോടി കുടുംബങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സൗജന്യ വൈദ്യുതി ആനുകൂല്യം ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
With input from PTI

Related Articles

Back to top button