INDIA NEWSKERALA NEWS
ആറ്റുകാൽ പൊങ്കാല: മുന്നൊരുക്കങ്ങൾ കാര്യക്ഷമമെന്ന് മുഖ്യമന്ത്രി; അവലോകന യോഗം ചേർന്നു.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സർക്കാർ മുന്നൊരുക്കങ്ങൾ അതീവ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റുകാൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻവർഷങ്ങളിലേതുപോലെ തന്നെ ഇത്തവണയും പൊങ്കാല സുഗമമായി നടത്താൻ എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി 5,855 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഡ്രോൺ നിരീക്ഷണം, പുതുതായി സ്ഥാപിച്ച 83 സിസിടിവി ക്യാമറകൾ, വാഹന പാർക്കിംഗിനായുള്ള ക്യുആർ കോഡ് സംവിധാനം എന്നിവ സജ്ജമാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 12 ഹീറ്റ് ക്ലിനിക്കുകളും 10 ആംബുലൻസുകളും ബൈക്ക് റെസ്‌പോണ്ടർമാരും പ്രവർത്തനസജ്ജമാണ്. കെഎസ്ആർടിസി 700 പ്രത്യേക ബസുകളും റെയിൽവേ അധിക ട്രെയിനുകളും അനുവദിച്ചിട്ടുണ്ട്. ശുചീകരണത്തിനായി 2,610 തൊഴിലാളികളെ നഗരസഭ നിയോഗിച്ചു. പൊങ്കാല ദിവസം ചന്ദ്രഗ്രഹണം ഉള്ളതിനാൽ ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 7 മണി വരെ ദർശനത്തിന് നിയന്ത്രണമുണ്ടാകും. മാർച്ച് 3-ന് ജില്ലയ്ക്ക് അവധിയും ഡ്രൈ ഡേയും പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിമാരായ വി.എൻ. വാസവൻ, വി. ശിവൻകുട്ടി, മേയർ വി.വി. രാജേഷ്, കളക്ടർ അനുകുമാരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. (PRD)

For more details: The Indian Messenger