തിയേറ്ററുകളിലേക്ക് ‘ഓട്ടംതുള്ളൽ’


ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടംതുള്ളൽ’ ഒക്ടോബറിൽ റിലീസിനൊരുങ്ങുന്നു. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഹ്യൂമർ ഹൊറർ കഥ പറയുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് യുവതലമുറയുടെ ഇഷ്ട സംഗീതസംവിധായകനായ രാഹുൽ രാജാണ്.
പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, വൈക്കം വിജയലക്ഷ്മി, ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ പ്രണവം ശശി എന്നിവർ ചിത്രത്തിലെ ഗാനങ്ങൾ ആലപിക്കുന്നു. ബി.കെ. ഹരിനാരായണനും ധന്യാ സുരേഷ് മേനോനുമാണ് ഗാനരചയിതാക്കൾ.
ആദ്യ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്. ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
വിജയരാഘവൻ, ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ്.കെ.യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ, ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീ പത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലക്ഷ്മി, ജസ്ന്യ.കെ. ജയദീഷ്, ചിത്ര നായർ, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബിനു ശശി റാം തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായരും എഡിറ്റിംഗ് ജോൺകുട്ടിയും നിർവഹിക്കുന്നു. കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ് അമൽ.സി.ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ സിജി തോമസ് നോബൽ.
പ്രൊഡക്ഷൻ കൺട്രോളർ: ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജേഴ്സ്: റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ. അസോസിയേറ്റ് ഡയറക്ടർമാർ: സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ. സ്റ്റിൽസ്: അജി മസ്കറ്റ്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഒക്ടോബർ മാസത്തിൽ പ്രേക്ഷകരിലേക്ക് എത്തും.
വാഴൂർ ജോസ്.
For more details: The Indian Messenger



