FILMS

‘സാഹസം’ ടീസർ പുറത്തിറങ്ങി: അപ്രതീക്ഷിതത്വങ്ങളുമായി ഒരു ഹ്യൂമർ ആക്ഷൻ ത്രില്ലർ!

ഏറ്റവും സാധാരണക്കാരന്റെ ജീവിതത്തിലും ഒരു ദിവസം സാഹസികവും സിനിമാറ്റിക്വുമാകാം എന്ന ഓർമ്മപ്പെടുത്തലുമായി ‘സാഹസം’ എന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. ആകാംഷ നിറഞ്ഞ ദൃശ്യങ്ങളുമായാണ് ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം യുവത്വത്തിന്റെ ആഘോഷങ്ങളും ഒപ്പം ദുരൂഹതകളും കോർത്തിണക്കിയ ഒരു ത്രില്ലറാണ്. ടീസറിലെ ദൃശ്യങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്. ഒരു ഹ്യൂമർ ആക്ഷൻ ത്രില്ലർ ഗണത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഓണക്കാലത്ത് തിയറ്ററുകളിലെത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ടീസർ പുറത്തുവിട്ടത്.

താരനിരയും അണിയറപ്രവർത്തകരും
വലിയൊരു താരനിരയാണ് ‘സാഹസം’ എന്ന ചിത്രത്തിൽ അണിനിരക്കുന്നത്. ബാബു ആന്റണി, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, മേജർ രവി, ശബരീഷ് വർമ്മ, റാംസാൻ മുഹമ്മദ്, ഗൗരി കൃഷ്ണ, ഭഗത് മാനുവൽ, ജീവാ ജോസഫ്, കാർത്തിക്ക് യോഗി, ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാ രമേഷ്, ജയശ്രീ, ആൻ സലിം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ഒരു നിർണ്ണായക കഥാപാത്രത്തെ അജു വർഗ്ഗീസും അവതരിപ്പിക്കുന്നുണ്ട്.

അണിയറയിൽ പ്രവർത്തിച്ചവർ:
തിരക്കഥ – സംഭാഷണം: ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ
ഗാനങ്ങൾ: വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ
സംഗീതം: ബിബിൻ ജോസഫ്
ഛായാഗ്രഹണം: ആൽബി
എഡിറ്റിംഗ്: കിരൺ ദാസ്
കലാസംവിധാനം: സുനിൽ കുമാരൻ
മേക്കപ്പ്: സുധി കട്ടപ്പന
കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ
നിശ്ചല ഛായാഗ്രഹണം: ഷൈൻ ചെട്ടികുളങ്ങര
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: പാർത്ഥൻ
അസ്സോസ്സിയേറ്റ് ഡയറക്ടർ: നിധീഷ് നമ്പ്യാർ
ഡിസൈൻ: യെല്ലോ ടൂത്ത്
ആക്ഷൻ: ഫീനിക്സ് പ്രഭു
ഡിസ്ട്രിബ്യൂഷൻ ഹെഡ്: പ്രദീപ് മേനോൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ജിതേഷ് അഞ്ചുമന, ആന്റണി കുട്ടമ്പുഴ
പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല
സെൻട്രൽ പിക്ച്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

With Input from Vazhoor jose

Related Articles

Back to top button