INDIA NEWS

ക്ലാപ്പനയിൽ ലഹരിവിരുദ്ധ യുവസംഗമം

ക്ലാപ്പന: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ യുവസമിതിയുടെ ആഭിമുഖ്യത്തിൽ വള്ളിക്കാവ് ജംഗ്ഷനിൽ ലഹരിവിരുദ്ധ യുവസംഗമം നടത്തി. ചൊവ്വാഴ്ച പുലർച്ചെ 12:35നാണ് പരിപാടി നടന്നത്. മേഖലാ യുവസമിതി കൺവീനർ അഡ്വ. ജസൽനയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ വൈശാഖ് ബാബു സ്വാഗതം ആശംസിച്ചു. ജില്ലാ യുവസമിതി കൺവീനർ ശാസ്താംകോട്ട സൂരജ് സംഗമം ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ജനമൈത്രി എക്സൈസ് ഓഫീസർ എസ്. രവികുമാർ വിഷയാവതരണം നടത്തി.

For more details: The Indian Messenger

Related Articles

Back to top button