INDIA NEWSKERALA NEWSTOP NEWS
		
	
	
ഓണക്കാല വിനോദസഞ്ചാരം: ജലവാഹനങ്ങൾ നിയമാനുസൃത രേഖകളില്ലാതെ സര്‍വീസ് നടത്തരുത്

ഓണത്തോടനുബന്ധിച്ച് വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുവാൻ സാധ്യതയുള്ളതിനാൽ ഹൗസ് ബോട്ടുകൾ, ശിക്കാര ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവയടക്കമുള്ള എല്ലാ ജലവാഹനങ്ങളും സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മറ്റ് നിയമാനുസൃത രേഖകൾ എന്നിവയില്ലാതെ സർവീസ് നടത്തുവാൻ പാടില്ലെന്ന് രജിസ്റ്ററിങ് അതോറിറ്റിയായ ആലപ്പുഴ തുറമുഖ ഓഫീസർ അറിയിച്ചു. 
എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകൾ ധരിക്കുന്നുണ്ടെന്നും, ബോട്ടിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും വിനോദ സഞ്ചാരികൾക്ക് കാണത്തക്ക രിതിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോട്ടുടമയും ജീവനക്കാരും ഉറപ്പാക്കണമെന്നും അറിയിച്ചു.
With input from Kerala New.Gov
For more details: The Indian Messenger
				


