GULF & FOREIGN NEWSTOP NEWS

കുവൈത്തിൽ വ്യാജമദ്യം കഴിച്ച് 10 പേർ മരിച്ചു; നിരവധി പേർ ആശുപത്രിയിൽ

കുവൈത്ത്: കുവൈത്തിൽ വ്യാജമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു. നിരവധി പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഉണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

അഹ്മദി ഗവർണറേറ്റിലാണ് സംഭവം നടന്നത്. മദ്യത്തിൽ നിന്ന് വിഷബാധയേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയോടെയാണ് വിഷബാധയേറ്റ 15-ഓളം പ്രവാസികളെ അദാൻ, ഫർവാനിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇവരിൽ പലരും ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണപ്പെട്ടവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം.

സംഭവത്തെക്കുറിച്ച് കുവൈത്ത് അധികൃതർ ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

അഹ്മദി ഗവർണറേറ്റ് കുവൈത്തിന്റെ തെക്കൻ ഭാഗത്തുള്ള ഒരു ഗവർണറേറ്റാണ്. ഫർവാനിയ ഗവർണറേറ്റിന് പിന്നിലായി കുവൈത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ ഗവർണറേറ്റാണിത്. കെ.ഒ.സി, കെ.എൻ.പി.സി തുടങ്ങിയ നിരവധി എണ്ണ, പെട്രോളിയം കമ്പനികളുടെ ആസ്ഥാനം ഇവിടെയാണ്.

With input from ZN

Related Articles

Back to top button