INDIA NEWS
കൊല്ലം സിവില്‍ സ്റ്റേഷനില്‍ ശുചിത്വ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കൊല്ലം സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ശുചീകരണത്തിന് ജനകീയക്യാമ്പയിന്‍. ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി നിര്‍മല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ ജീവനക്കാരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു.ആദ്യഘട്ടത്തില്‍ കോര്‍പ്പറേഷനിലെ ശുചീകരണ ജീവനക്കാരെ ഉള്‍പ്പെടുത്തി മാലിന്യങ്ങളും പുല്ലും ചെടികളും നീക്കം ചെയ്തു.
രണ്ടാം ഘട്ടത്തില്‍ സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാ ശനിയാഴ്ചകളിലും ശുചീകരണം നടത്തും.ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സിന്ധു, ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
With input from Kerala News.Gov
For more details: The Indian Messenger



