INDIA NEWSKERALA NEWSTOP NEWS

ഗ്രീൻ പ്രോട്ടോക്കോൾ ലോഗോ പ്രകാശനം ചെയ്തു

ഓണം വാരാഘോഷങ്ങളുടെ ഭാഗമായി ഉള്ള ഗ്രീൻ പ്രോട്ടോക്കോൾ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി, പി. രാജീവ്, മുഹമ്മദ് റിയാസ്, വീണാ ജോർജ്, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗായത്രി ബാബു, ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു. വി. ജോസ് എന്നിവർ പങ്കെടുത്തു.

ആഘോഷങ്ങൾ ഹരിത പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചാവണം. അത് ആഘോഷങ്ങളുടെ പൊലിമ കൂട്ടും. ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം പൂക്കളങ്ങൾക്കും കൊടിതോരണങ്ങൾക്കും മറ്റും പ്ലാസ്റ്റിക് ഉപയോഗിക്കരുത്. സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓണാഘോഷം സംഘടിപ്പിക്കുമ്പോൾ പ്ലാസ്റ്റിക് ഇല, പ്ലേറ്റ്, പേപ്പർ കപ്പുകൾ എന്നിവ ഒഴിവാക്കണം.

വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ ആരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളോ പേപ്പർ കപ്പുകളോ പ്ലേറ്റുകളോ സാധനങ്ങളും ആഹാരപദാർഥങ്ങളും നല്കാനായി ഉപയോഗിക്കുന്നത് ഒഴിവാക്കി സഹകരിക്കണം.പൊതുവിടങ്ങൾ പരമാവധി വൃത്തിയായി സൂക്ഷിക്കണം.

ഓണത്തിന് മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷനുകളും ക്ലബ്ബുകളും സന്നദ്ധ സംഘടനകളും പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്നതിനുള്ള ശ്രമദാനം നടത്തണം. എല്ലായിടത്തും ആവശ്യത്തിന് ബിന്നുകൾ സ്ഥാപിക്കാൻ വ്യാപാരികളും തദ്ദേശസ്ഥാപനങ്ങളും ശ്രദ്ധിക്കണം.

With input from KeralaNews.Gov

For more details: The Indian Messenger

Related Articles

Back to top button