GULF & FOREIGN NEWSINDIA NEWS

ജബൽപൂരിൽ അഫ്ഗാൻ പൗരൻ ഇന്ത്യൻ പാസ്‌പോർട്ട് അനധികൃതമായി കൈക്കലാക്കിയതിന് അറസ്റ്റിൽ; റാക്കറ്റ് നടത്തിയതായും ആരോപണം.

ഭോപ്പാൽ: വ്യാജരേഖകളിലൂടെ ഇന്ത്യൻ പാസ്‌പോർട്ട് നേടിയതിന് അഫ്ഗാനിസ്ഥാൻ സ്വദേശിയെ മധ്യപ്രദേശ് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. ജബൽപൂരിൽ ചില അഫ്ഗാൻ പൗരന്മാർ അനധികൃതമായി താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സോഹ്ബത് ഖാൻ എന്നയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ 10 വർഷമായി ജബൽപൂരിൽ അനധികൃതമായി താമസിക്കുകയായിരുന്ന ഇയാൾ ഒരു പ്രാദേശിക വനിതയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. വ്യാജരേഖകൾ ഉപയോഗിച്ച് സ്വന്തമായി ഇന്ത്യൻ പാസ്‌പോർട്ട് നേടിയതിന് പുറമെ, പണം വാങ്ങി ജബൽപൂരിലെ തെറ്റായ വിലാസങ്ങളിൽ രേഖകളുണ്ടാക്കി പശ്ചിമ ബംഗാളിലും ഛത്തീസ്ഗഡിലുമുള്ള തന്റെ അഫ്ഗാൻ സുഹൃത്തുക്കൾക്കും പാസ്‌പോർട്ടുകൾ തരപ്പെടുത്തിക്കൊടുത്തിരുന്നതായും പോലീസ് പറഞ്ഞു.

With input from PTI

Related Articles

Back to top button