FILMS

ജീത്തു ജോസഫ് ചിത്രം ‘വലതു വശത്തെ കള്ളൻ’ ചിത്രീകരണം പൂർത്തിയായി

പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം ‘വലതു വശത്തെ കള്ളൻ’-ന്റെ ചിത്രീകരണം പൂർത്തിയായി. ബിജു മേനോനും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രം കൊച്ചി, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.

സാമൂഹികമായി വ്യത്യസ്ത തലങ്ങളിലുള്ള രണ്ട് വ്യക്തികളുടെ ജീവിതത്തിലെ സംഘർഷങ്ങൾ പ്രമേയമാക്കിയ ഒരു ഇമോഷണൽ ത്രില്ലറാണ് ഈ സിനിമ. ബിജു മേനോനും ജോജു ജോർജും തങ്ങളുടെ അഭിനയമികവുകൊണ്ട് കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്നു.

ആഗസ്റ്റ് സിനിമാസും ബഡ് ടൈംസ്റ്റോറീസ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷാജി നടേശനാണ് നിർമ്മാതാവ്. കെറ്റിനാ ജീത്തു, മിഥുൻ എബ്രഹാം എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.

അഭിനേതാക്കളും അണിയറപ്രവർത്തകരും:
പ്രധാന അഭിനേതാക്കൾ: ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, ശ്യാമപ്രസാദ്, മനോജ് കെ.യു, ലിയോണാ ലിഷോയ്.

തിരക്കഥ: ഡിനു തോമസ്
സംഗീതം: വിഷ്ണു ശ്യാം
ഛായാഗ്രഹണം: സതീഷ് കുറുപ്പ്
എഡിറ്റിംഗ്: വിനായക്
കലാസംവിധാനം: പ്രശാന്ത് മാധവ്
മേക്കപ്പ്: ജയൻ പൂങ്കുളം
കോസ്റ്റ്യൂം ഡിസൈൻ: ലിൻഡ ജീത്തു
സ്റ്റിൽസ്: സബിത്ത്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: അറഫാസ് അയൂബ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ഫഹദ് (അപ്പു), അനിൽ ജി. നമ്പ്യാർ
പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്

വാര്‍ത്ത നല്കിയത് : വാഴൂര്‍ ജോസ്

Related Articles

Back to top button