INDIA NEWSTOP NEWS

പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി തിരു സി.പി. രാധാകൃഷ്ണനെ നാമനിർദേശം ചെയ്തതിനെ സ്വാഗതം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി തിരു സി.പി. രാധാകൃഷ്ണനെ നാമനിർദേശം ചെയ്തതിനെ സ്വാഗതം ചെയ്തു.

പ്രധാനമന്ത്രി എക്സിൽ (മുമ്പ് ട്വിറ്റർ) കുറിച്ചതിൻ്റെ പരിഭാഷ താഴെ നൽകുന്നു:

“വർഷങ്ങളായുള്ള പൊതുജീവിതത്തിൽ, തിരു സി.പി. രാധാകൃഷ്ണൻ തൻ്റെ അർപ്പണബോധം, വിനയം, അറിവ് എന്നിവയാൽ ശ്രദ്ധേയനാണ്. വിവിധ സ്ഥാനങ്ങളിൽ ഇരുന്നപ്പോൾ, അദ്ദേഹം സമൂഹത്തിൻ്റെ ഉന്നമനത്തിനും സാധാരണക്കാരെ ശാക്തീകരിക്കുന്നതിനും ഊന്നൽ നൽകി. തമിഴ്നാട്ടിലെ താഴെത്തട്ടിലുള്ള ജനങ്ങൾക്കായി അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. എൻഡിഎ കുടുംബം അദ്ദേഹത്തെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിൽ ഞാൻ സന്തുഷ്ടനാണ്.”

“തിരു സി.പി. രാധാകൃഷ്ണന് എംപിയായും വിവിധ സംസ്ഥാനങ്ങളിലെ ഗവർണറായും മികച്ച അനുഭവസമ്പത്തുണ്ട്. അദ്ദേഹത്തിൻ്റെ പാർലമെൻ്ററി ഇടപെടലുകൾ എപ്പോഴും ആഴത്തിലുള്ളതായിരുന്നു. ഗവർണർ പദവിയിലിരിക്കുമ്പോൾ അദ്ദേഹം സാധാരണ പൗരന്മാർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ അനുഭവങ്ങൾ നിയമനിർമ്മാണപരവും ഭരണഘടനാപരവുമായ കാര്യങ്ങളിൽ അദ്ദേഹത്തിന് വലിയ അറിവ് നൽകി. അദ്ദേഹം ഒരു പ്രചോദനാത്മകമായ ഉപരാഷ്ട്രപതിയാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.”
With input from PIB

For more details: The Indian Messenger

Related Articles

Back to top button