INDIA NEWS
		
	
	
മധ്യപ്രദേശിലെ സ്കൂളിൽ ഹിന്ദി അക്ഷരമാല ചാർട്ടിൽ മതപരമായ ഉള്ളടക്കം; വിവാദം, അന്വേഷണത്തിന് ഉത്തരവിട്ടു.

റൈസെൻ (എംപി): (ഓഗസ്റ്റ് 9) ഒരു കോൺവെന്റ് സ്കൂളിലെ പ്രിൻസിപ്പൽ വിദ്യാർത്ഥികൾക്ക് ഇസ്ലാമിക പരാമർശങ്ങളുള്ള ഹിന്ദി അക്ഷരമാല ചാർട്ടുകൾ വിതരണം ചെയ്തതിനെ തുടർന്ന് മധ്യപ്രദേശിലെ റൈസെൻ ജില്ലയിൽ വിവാദം. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടതായി ഉദ്യോഗസ്ഥർ ശനിയാഴ്ച അറിയിച്ചു.
ബേബി കോൺവെന്റ് സ്കൂൾ പ്രിൻസിപ്പൽ ഐ.എ. ഖുറേഷി, ‘ക’യ്ക്ക് ‘കഅ്ബ’ എന്നും ‘മ’യ്ക്ക് ‘മസ്ജിദ്’ എന്നും ‘ന’യ്ക്ക് ‘നമാസ്’ എന്നും രേഖപ്പെടുത്തിയ ഹിന്ദി അക്ഷരമാല ചാർട്ടുകൾ വിദ്യാർത്ഥികൾക്ക് നൽകിയെന്നാണ് ആരോപണം.
സംഭവത്തിൽ പ്രതിഷേധിച്ച് അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് പ്രവർത്തകർ വെള്ളിയാഴ്ച ഖുറേഷിയെ ഉപരോധിച്ചു.
With input from PTI
For more details: The Indian Messenger
				


