INDIA NEWSKERALA NEWS

പുതിയ ഉച്ചഭക്ഷണ മെനു: സ്കൂളുകളിൽ ഇന്നു മുതൽ പ്രാബല്യത്തിൽ

വിദ്യാർത്ഥികൾക്ക് ഇനി സ്കൂളുകളിൽ പോഷക സമൃദ്ധമായ ഭക്ഷണം. ഇന്നുമുതൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പുതിയ ഉച്ചഭക്ഷണ മെനു നിലവിൽ വന്നു. സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ മെനു നടപ്പിലാക്കിയത്.

പുതിയ മെനു പ്രകാരം, തിങ്കളാഴ്ചയും വ്യാഴാഴ്ചയും 11.20-ന് പാൽ വിതരണം ചെയ്യും. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും 10.50-ന് പൊടിയരിക്കഞ്ഞി നൽകും. ബുധനാഴ്ച 11.20-ന് മുട്ടയാണ് വിതരണം ചെയ്യുക.

പുതിയ ഉച്ചഭക്ഷണ മെനുവിലെ വിഭവങ്ങൾ താഴെ പറയുന്നവയാണ്:

തിങ്കളാഴ്ച: ഊണ് – സാമ്പാർ, തോരൻ
ചൊവ്വാഴ്ച: ഊണ് – എരിശ്ശേരി, തോരൻ
ബുധനാഴ്ച: ഊണ് – സോയാബീൻ, കോളിഫ്ലവർ മസാല, തോരൻ
വ്യാഴാഴ്ച: ഊണ് – ഇലക്കറി, തോരൻ
വെള്ളിയാഴ്ച: ലെമൺ റൈസ്, തക്കാളി റൈസ്, തോരൻ

മെനുവിൽ പച്ചക്കറികളും മറ്റ് പോഷകഗുണമുള്ള ഭക്ഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ആരോഗ്യവും പഠനവും മെച്ചപ്പെടുത്താൻ പുതിയ ഉച്ചഭക്ഷണ മെനു സഹായിക്കുമെന്നാണ് പ്രതീക്ഷ.

With input from News kerala

Related Articles

Back to top button