INDIA NEWSKERALA NEWS

സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയര്‍ത്തി ഭിന്നിപ്പിച്ച് ഭരിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണം; മന്ത്രി സജി ചെറിയാൻ

ഭിന്നിപ്പിച്ചു ഭരിക്കുന്ന ശക്തികൾക്കെതിരെ നാം ജാഗ്രത പുലർത്തണമെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല സാമൂഹ്യനീതിയുടെ പ്രഖ്യാപനം കൂടിയാണെന്നും
ഫിഷറീസ്, സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലാതല ആഘോഷത്തിൽ
ദേശീയപതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി .

നമ്മുടെ സ്വാതന്ത്ര്യസമരം നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളുടെയും സഹനങ്ങളുടെയും ചരിത്രമായിരുന്നു. മഹാത്മ ഗാന്ധി എന്ന മഹാത്മാവിന്റെ നേതൃത്വത്തിൽ, അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും പാതയിലൂടെ നാം സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കണ്ടെത്തി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, ഇന്ത്യ ഒരുപാട് ദൂരം പിന്നിട്ടു. വെല്ലുവിളികൾ നിറഞ്ഞ ആ കാലഘട്ടത്തിൽ നിന്ന്, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നാം തലയുയർത്തി നിൽക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ കേരളത്തിന്റെ പങ്ക് വളരെ വലുതാണ്. വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം തുടങ്ങിയ പ്രക്ഷോഭങ്ങൾ സ്വാതന്ത്ര്യം എന്ന ആശയത്തെ മത-സാമൂഹിക പരിഷ്കരണങ്ങളുമായി ബന്ധിപ്പിച്ചു മന്ത്രി പറഞ്ഞു.

കയ്യൂർ സമരം പോലുള്ള കർഷക പ്രക്ഷോഭങ്ങൾ ബ്രിട്ടീഷ് ഭരണത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ ഉദാഹരണങ്ങളാണ്. ഇവിടുത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ തുടങ്ങിയവർ കേരളീയ സമൂഹത്തെ നവോത്ഥാനത്തിന്റെ പാതയിലേക്ക് നയിച്ചു. ഈ ആശയങ്ങളാണ് പിന്നീട് ആധുനിക കേരളത്തിന്റെ അടിത്തറയായത്.

വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഫിഷറീസ് തുടങ്ങി സര്‍വമേഖലകളിലും കേരളം ഇന്ന് രാജ്യത്തിന് മാതൃകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം, രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ ഒരു പ്രധാന സ്ഥാനമുറപ്പിച്ചു. അതുപോലെ, ആരോഗ്യരംഗത്തെ നമ്മുടെ നേട്ടങ്ങൾ ലോകം ശ്രദ്ധിച്ചതാണ്. വിദ്യാസമ്പന്നമായ നമ്മുടെ സമൂഹം രാജ്യത്തിന്റെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകുന്നു.

നമ്മുടെ രാജ്യത്തിന്റെ ഭാവി യുവതലമുറയെ ആശ്രയിച്ചിരിക്കുന്നു. യുവജനങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ പ്രതീക്ഷയാണ്. അവരുടെ കഠിനാധ്വാനം, അർപ്പണബോധം, സാമൂഹിക പ്രതിബദ്ധത എന്നിവയാണ് നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്.
വിദ്യാഭ്യാസം നേടുക, ലോകത്തെക്കുറിച്ച് മനസ്സിലാക്കുക, നല്ല പൗരന്മാരായിരിക്കുക. നമ്മുടെ രാഷ്ട്രത്തെ സേവിക്കാൻ നിങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുക. സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കാനും നല്ല മാറ്റങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും യുവതലമുറ മുന്നിട്ടിറങ്ങണം. പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്.
ഈ സ്വാതന്ത്ര്യദിനത്തിൽ, നമ്മുടെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ ധീരസൈനികരെയും രക്തസാക്ഷികളെയും നമുക്ക് സ്മരിക്കാം. അവരുടെ ത്യാഗമാണ് നമ്മുടെ സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം സംരക്ഷിക്കാനും നമ്മുടെ രാജ്യത്തെ കൂടുതൽ ശക്തമാക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാം എന്നും മന്ത്രി പറഞ്ഞു.

ദേശീയ പതാക ഉയർത്തിയതിനു ശേഷം മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് വർണശബളമായ മാർച്ച് പാസ്റ്റ് നടന്നു. പരേഡിൽ മികച്ച പ്രകടനം നടത്തിയവർക്ക് മന്ത്രി സമ്മാനങ്ങളും വിതരണം ചെയ്തു.

ജില്ലാ കളക്ടർ അലക്സ് വർഗീസും
ജില്ലാ പൊലീസ് മേധാവി എംപി മോഹനചന്ദ്രനും ചേർന്നാണ് മുഖ്യാതിഥിയെ സ്വീകരിച്ചത്.

എച്ച് സലാം എംഎൽഎ, നഗരസഭാ അധ്യക്ഷ കെ കെ ജയമ്മ, മുൻ എംഎൽ എ എ ഷുക്കൂർ, നഗരസഭാ മുൻ അധ്യക്ഷ സൗമ്യരാജ്,
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനായ
എം ആർ പ്രേം, നഗരസഭാംഗങ്ങളായ അഡ്വ. റീഗോ രാജു, എ ഷാനവാസ്, ഹെലൻ ഫെർണാണ്ടസ് , ഗോപിക വിജയപ്രസാദ്, അഡീഷണൽ ജില്ല മജിസ്ട്രേറ്റ് ആശാ സി എബ്രഹാം,
സബ് കളക്ടർ സമീർ കിഷൻ,
ഡെപ്യൂട്ടി കളക്ടർ സി പ്രേംജി, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പരേഡ് കാണുവാൻ സന്നിഹിതരായിരുന്നു.

കുത്തിയതോട് പോലീസ് ഇൻസ്പെക്ടർ എം. അജയമോഹനായിരുന്നു പരേഡ് കമാ‌ൻ‌ഡര്‍.

13 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. പൊലീസ്- രണ്ട്, എക്സൈസ്-ഒന്ന്, എൻ സി സി- ഒന്ന്, സ്കൗട്ട് ആൻഡ് ഗൈഡ്-നാല്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്- രണ്ട്, റെഡ് ക്രോസ്-ഒന്ന്, കബ്സ് ഒന്ന്, ബുൾ ബുൾ – ഒന്ന് എന്നിങ്ങനെയായിരുന്നു പ്ലാറ്റൂണുകൾ.

പരേഡിൽ ബാൻഡ് സെറ്റ് ഒരുക്കിയത് ലജ്നത്തുല്‍ മുഹമ്മദിയ എച്ച് എസ്, തുമ്പോളി മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, മോണിങ് സ്റ്റാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍, പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ
ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ എച്ച് എസ് എസ് , ഇരവുകാട് ടെമ്പിൾ ഓഫ് ഇംഗ്ലീഷ് സ്കൂൾ എന്നിവരായിരുന്നു.

ആംഡ് കണ്ടിജൻ്റ്
പ്ലാറ്റൂണുകളിൽ
പുരുഷ ലോക്കൽ പൊലീസ് ഒന്നാം സ്ഥാനം നേടി.

എൻ സി സി ജൂനിയർ വിഭാഗത്തിൽ ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്എസ്എസ്
ഒന്നാം സ്ഥാനം നേടി. എസ് പി സി വിഭാഗത്തിൽ പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ
ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ എച്ച് എസ് എസ് ഒന്നാം സ്ഥാനത്ത് എത്തി.സ്കൗട്ട് വിഭാഗത്തിലും
ഗൈഡ്
വിഭാഗത്തിലും
തുമ്പോളി മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂൾ ഒന്നാം സ്ഥാനത്ത് എത്തി. റെഡ് ക്രോസ് വിഭാഗത്തിൽ
ആലപ്പുഴ
സെൻറ് ആൻറണീസ് ജിഎച്ച് എസും കബ്സ് വിഭാഗത്തിൽ ആലപ്പുഴ ലിയോ തേർട്ടീയന്ത് എൽപിഎസും ബുൾബുൾ വിഭാഗത്തിൽ സെൻറ് ജോസഫ് എൽ പി ജി എസും ഒന്നാം സ്ഥാനത്ത് എത്തി.

പരേഡിൽ ബാൻഡ് സെറ്റ് ഒരുക്കിയതിൽ
ലജ്നത്തുല്‍ മുഹമ്മദിയ എച്ച് എസ് ഒന്നാം സ്ഥാനത്ത് എത്തി.ജൂനിയർ വിഭാഗത്തിൽ തുമ്പോളി മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂളും പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ
ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ എച്ച് എസ് എസും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തും എത്തി.

മികച്ച പ്ലാറ്റൂൺ കമാൻഡറായി എൻ സി സി ജൂനിയർ പ്ലാറ്റൂൺ കമാൻഡർ എം ആർ അൽത്താഫിനെ തെരഞ്ഞെടുത്തു.

സായുധസേനാ പതാക നിധിയിലേക്ക് ഏറ്റവും കൂടുതൽ പണം സമാഹരിച്ച് സർക്കാർ സ്ഥാപന വിഭാഗത്തിൽ കെഎസ്എഫ്ഇ ആലപ്പുഴ റീജണൽ ഓഫീസും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
ആലപ്പുഴ
എസ് ഡി വി ഇംഗ്ലീഷ് മീഡിയം സ്കൂളും ഒന്നാം സ്ഥാനത്ത് എത്തി.

With input from PRD Kerala

For more details: The Indian Messenger

Related Articles

Back to top button