GULF & FOREIGN NEWSTOP NEWS

ചിലിയിൽ കാട്ടുതീ പടരുന്നു: 18 മരണം, ആയിരങ്ങൾ പലായനം ചെയ്തു.

Sponsored
സാന്റിയാഗോ: ചിലിയിൽ മധ്യ-ദക്ഷിണ മേഖലകളിൽ പടർന്നുപിടിക്കുന്ന കാട്ടുതീയിൽപ്പെട്ട് ഇതുവരെ 18 പേർ മരിച്ചതായി റിപ്പോർട്ട്. ശക്തമായ ഉഷ്ണതരംഗത്തിനിടെയുണ്ടായ തീപിടുത്തത്തിൽ ആയിരക്കണക്കിന് ഏക്കർ വനഭൂമി കത്തിനശിക്കുകയും നൂറുകണക്കിന് വീടുകൾ തകരുകയും ചെയ്തു. ദുരന്തബാധിത മേഖലകളിൽ ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

തലസ്ഥാനമായ സാന്റിയാഗോയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ബയോബിയോ, നൂബിൾ മേഖലകളിലാണ് തീപിടുത്തം രൂക്ഷമായിരിക്കുന്നത്. സൈന്യത്തിന്റെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 8,500 ഹെക്ടറിലധികം പ്രദേശം ഇതിനകം ചാരമായിക്കഴിഞ്ഞു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് കോൺസെപ്ഷൻ നഗരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ബോറിക് പറഞ്ഞു.

അതേസമയം, ദുരന്തമുഖത്ത് സർക്കാർ സഹായം എത്താൻ വൈകുന്നുവെന്ന പരാതിയുമായി പ്രാദേശിക അധികൃതർ രംഗത്തെത്തി. തങ്ങളുടെ പ്രദേശം മണിക്കൂറുകളോളം കത്തിയെരിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടായില്ലെന്ന് ബയോബിയോ മേഖലയിലെ പെൻകോ മേയർ റോഡ്രിഗോ വെറ കുറ്റപ്പെടുത്തി. ശക്തമായ കാറ്റും കടുത്ത ചൂടും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. (TIE)

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button