INDIA NEWSTOP NEWS

കൊൽക്കത്തയ്ക്ക് സമീപം വാഹനത്തിന് നേരെ ആക്രമണം: കൊല്ലപ്പെടാമായിരുന്നു എന്ന് മമത ബാനർജി.

Sponsored

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ വെച്ച് മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഹനത്തിന് നേരെ ആക്രമണം നടന്നതായി പരാതി. ചില അജ്ഞാത അക്രമികൾ തന്റെ കാറിന് നേരെ കല്ലുകളും ഇഷ്ടികകളും എറിയുകയായിരുന്നുവെന്നും, ഇത് തന്റെ ജീവന് തന്നെ ഭീഷണിയാകുമായിരുന്നുവെന്നും മമത ആരോപിച്ചു. സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കിയ സംസ്ഥാന ബി.ജെ.പി നേതൃത്വം ആക്രമണത്തെ അപലപിച്ചു.

പോലീസ് കസ്റ്റഡിയിൽ മരിച്ച പാർട്ടി പ്രവർത്തകന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഹാലിസഹറിൽ വെച്ച് മമതയ്ക്ക് നേരെ പ്രതിഷേധം ഉയർന്നത്. തൃണമൂൽ അധ്യക്ഷയുടെ വാഹനം വളഞ്ഞ പ്രതിഷേധക്കാർ, കാറിൽ ചെളി പുരട്ടുകയും ഷൂസുകളും കുടിവെള്ള ബോട്ടിലുകളും എറിയുകയും ചെയ്തതായി ആരോപണമുണ്ട്. “ചോർ ഭാഗാവോ” (കള്ളനെ ഓടിക്കൂ) എന്ന മുദ്രാവാക്യം വിളികളോടെ എത്തിയ പ്രതിഷേധക്കാരെ പോലീസ് തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. കല്ലും ഇഷ്ടികയും ശരീരത്തിൽ കൊണ്ടിരുന്നെങ്കിൽ താൻ കൊല്ലപ്പെടുമായിരുന്നുവെന്ന് മമത പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “പോലീസിന്റെ സാന്നിധ്യത്തിലാണ് പുറത്തുനിന്നെത്തിയ സാമൂഹിക വിരുദ്ധർ എന്റെ കാറിന് നേരെ കല്ലെറിഞ്ഞത്. കാറിന്റെ ജനലുകൾ അടച്ചിരുന്നില്ലെങ്കിൽ എന്റെ തല പിളർന്നുപോകുമായിരുന്നു. ഞാൻ കൊല്ലപ്പെടാമായിരുന്നു. ഇതുപോലൊരു ആക്രമണം എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഞങ്ങളെ സംരക്ഷിക്കാൻ പോലീസ് ഒന്നും ചെയ്തില്ല. അവർ ബി.ജെ.പിക്ക് മാത്രമാണ് സംരക്ഷണം നൽകുന്നത്,” മമത ആരോപിച്ചു.

മമതയ്ക്കൊപ്പം ഉണ്ടായിരുന്ന ലോക്‌സഭാ എം.പി കല്ല്യാൺ ബാനർജിയും രാജ്യസഭാ എം.പി ഡോളാ സെന്നും ഭരണകൂടത്തിനെതിരെ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തി.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button