INDIA NEWSKERALA NEWSTOP NEWS
ആലിശ്ശേരി, ചുടുകാട് ഉന്നതതല ജലസംഭരണികൾ ഉദ്ഘാടനം ചെയ്തു

കിഫ്ബി, അമൃത് പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ആലപ്പുഴ ആലിശ്ശേരി, ചുടുകാട് ഉന്നതതല ജലസംഭരണികളുടെ ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.ജനക്ഷേമം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.കാൻസർ രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കി ജനങ്ങളോടൊപ്പം നിൽക്കുകയാണ് സർക്കാർ. കോവിഡ് കാലത്ത് പോലും കേരളത്തിൽ പട്ടിണിയുണ്ടാകാതിരിക്കാൻ കൃത്യമായ ഇടപെടലുകൾ നടത്തിയെന്നും പ്രളയവും കോവിഡും മറ്റ് ദുരന്തങ്ങളും അതിജീവിക്കാൻ ജനങ്ങളും സർക്കാരും ഒറ്റക്കെട്ടായി നിന്നതിലൂടെ സാധിച്ചെന്നും
മന്ത്രി പറഞ്ഞു. 28 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ആലിശ്ശേരി ജലസംഭരണി 11.73 കോടി രൂപ ചെലവിലും 16 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ചുടുകാട് ജലസംഭരണി 7.40 കോടി രൂപ ചെലവിലുമാണ് നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.അമ്പലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെട്ട ആലപ്പുഴ നഗരസഭക്ക് കീഴിൽ വരുന്ന ഭാഗങ്ങളിൽ 70 കോടി രൂപ മുടക്കി നവീകരിക്കുന്ന ജലവിതരണ ശൃംഖലയുടെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. കുടിവെള്ള വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും ടാങ്കുകൾക്കുമായി സർക്കാർ 260 കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷരായ എം ആർ പ്രേം, നസീർ പുന്നക്കൽ, എ എസ് കവിത, എം ജി സതീദേവി, നഗരസഭാഗംങ്ങളായ സൗമ്യ രാജ്, പി രതീഷ്, ബി അജേഷ്, നജിത ഹാരിസ്, സിമി ഷാഫി ഖാൻ, ഹെലൻ ഫെർണാണ്ടസ്, രമ്യ സുർജിത്, ബി നസീർ, ക്ലാരമ്മ പീറ്റർ, ചീഫ് എഞ്ചിനീയർ വി കെ പ്രദീപ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ എം ഹരികൃഷ്ണൻ, കിഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ അർച്ചന, പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിൽ, പി എച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ദിലീപ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
With input from Keralanews.gov

For more details: The Indian Messenger