INDIA NEWSKERALA NEWS

കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി ക്ഷേ​ത്ര​ത്തിൽ സം​ഘർ​ഷം; ബി​ജെ​പി-ഹി​ന്ദു​ ഐ​ക്യ​വേ​ദി പ്ര​തി​ഷേ​ധ മാ​ർ​ച്ച്

കൊ​ട്ടാ​ര​ക്ക​ര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിതരണം ചെയ്യാനുള്ള കരി പ്രസാദവും ചന്ദനവും വൃത്തിഹീനമായ സാഹചര്യത്തിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിർമ്മിക്കുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വൻതോതിൽ ഉമിക്കരി മാലിന്യം പിടിച്ചെടുത്തു. ഇതോടെ ക്ഷേത്രത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു.

പ്രസാദം നിർമ്മിക്കുന്നതിനായി തറയിൽ പായ് പോലും വിരിക്കാതെ ശുദ്ധിയില്ലാതെയാണ് ഉമിക്കരി ഉപയോഗിച്ചിരുന്നത്. വിഷയത്തിൽ തന്ത്രിയും ദേവസ്വം ബോർഡും ഇടപെടുകയും പ്രസാദം നിർമ്മിക്കുന്ന സ്ഥലം മാറ്റാം എന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ചാക്കുകണക്കിന് ഉമിക്കരി മാലിന്യം ക്ഷേത്രത്തിൽ നിന്ന് പിടിച്ചെടുത്തത്.

വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ന് ബിജെപി- ഹിന്ദു ഐക്യവേദി പ്രവർത്തകർ കൊട്ടാരക്കര ദേവസ്വം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

ആചാരലംഘനം സംബന്ധിച്ച് ഭക്തർക്ക് നേരത്തെ സൂചന ലഭിച്ചതിനെ തുടർന്നാണ് ബിജെപി- ഹിന്ദു ഐക്യവേദി പ്രവർത്തകർ പ്രസാദം നിർമ്മിക്കുന്ന വാടക വീട്ടിൽ എത്തിയത്. എന്നാൽ പ്രവർത്തകർ എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ മുറി പൂട്ടി ഓടിരക്ഷപ്പെട്ടു.

ഗണപതി ഹോമത്തിൽ നിന്നും ലഭിക്കുന്ന കരിപ്രസാദം കൂടുതലായി ആവശ്യമാണെങ്കിൽ ക്ഷേത്രത്തിലെ തിടപ്പള്ളിയിലാണ് തയ്യാറാക്കേണ്ടതെന്നാണ് ആചാരം. ദർഭപ്പുല്ല് പോലുള്ള വസ്തുക്കൾ കരിച്ചാണ് ഇത് ഉണ്ടാക്കേണ്ടത്. എന്നാൽ ഇവിടെ ഉപയോഗശൂന്യമായ വാഴയില കത്തിച്ചാണ് പ്രസാദം തയ്യാറാക്കിയിരുന്നത്. ക്ഷേത്രത്തിൽ വിതരണം ചെയ്യാനുള്ള ചന്ദനവും ഇതേ വൃത്തിഹീനമായ സാഹചര്യത്തിലാണ് നിർമ്മിച്ചിരുന്നത് എന്നും കണ്ടെത്തി.
With input from Kerala news

For more details: The Indian Messenger

Related Articles

Back to top button