INDIA NEWSKERALA NEWSTOP NEWS

നഗരം കീഴടക്കി കുടുംബശ്രീ മിനി മാരത്തൺ.

ജില്ലാ കുടുംബശ്രീ മിഷന്റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും അഭയ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ മിനി മാരത്തൺ സംഘടിപ്പിച്ചു. ഇ എം എസ് സ്റ്റേഡിയം മുതൽ ബീച്ച് വരെ സംഘടിപ്പിച്ച മിനി മാരത്തൺ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരായ 1300 ൽ അധികം വനിതകളാണ് പ്രായഭേദമെന്യേ മാരത്തണിൽ പങ്കെടുത്തത്. നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി.

സ്നേഹിതാ ജൻഡർ ഹെൽപ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, സ്ത്രീകളിലെ മാനസിക ശാരീരിക ആരോഗ്യം വർദ്ധിപ്പിക്കുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലി കൗൺസിലിംങ് സംവിധാനത്തെക്കുറിച്ച് സ്ത്രീകൾക്ക് അവബോധം ഉണ്ടാക്കുക, അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താൽക്കാലിക അഭയ കേന്ദ്രമായി പ്രവർത്തിക്കുക, സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുക, അവർക്ക് തുണയാകുക, നിലവിൽ സ്നേഹിത നടത്തി വരുന്ന മികച്ച പ്രവർത്തനങ്ങളെക്കുറിച്ച് പ്രചരണം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് മിനിമരത്തൺ സംഘടിപ്പിച്ചത്.

ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർമാരായ ടെസ്സി ബേബി, അനന്ത രാജൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി സുനിത, ആലപ്പുഴ സൗത്ത് സി ഡി എസ് ചെയർപേഴ്സൺ ഷീല മോഹൻ, ആലപ്പുഴ നോർത്ത് സി ഡി എസ് ചെയർപേഴ്സൺ സോഫിയ അഗസ്റ്റിൻ, വാർഡ് കൗൺസിലർമാരായ സിമി ഷാഫീഖാൻ, ഹെലൻ ഫെർണാണ്ടസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മിനി മാരത്തണിന്റെ ഭാഗമായി ബീച്ചിൽ പുന്നപ്ര ജ്യോതികുമാറും സംഘവും അവതരിപ്പിച്ച നാട്ടുപാട്ട് ചങ്ങാത്തം എന്ന കലാപരിപാടിയും അരങ്ങേറി.

With input from PRD Kerala

For more details: The Indian Messenger

Related Articles

Back to top button