INDIA NEWSKERALA NEWSTOP NEWS
വെളിയം ഫെസ്റ്റ് : വിറ്റുവരവ് 4,56,720 രൂപ
വെളിയം പ്രദര്‍ശന-വിപണന മേളയിലൂടെ കുടുംബശ്രീ നേടിയത് 4,56,720 രൂപയുടെ വിറ്റുവരവ്. സമഗ്ര കൊട്ടാരക്കര പദ്ധതിയുടെ ഭാഗമായി വെളിയം ഗ്രാമപഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായാണ് സംഘടിപ്പിച്ചത്. 30 കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ പങ്കെടുത്തു. തലവൂര്‍ പില്ലീസ് ഫുഡ്സ്, ഇളമാട് ഹണി ഡ്രോപ്സ് യൂണിറ്റുകളാണ് വിറ്റുവരവില്‍ മുന്നില്‍.
കൈത്തറി വസ്ത്രങ്ങള്‍, മറ്റ് തുണിത്തരങ്ങള്‍, നെറ്റിപ്പട്ടം മുതലായ അലങ്കാരവസ്തുക്കള്‍, കരകൗശല വസ്തുക്കള്‍, ചെറുധാന്യങ്ങള്‍, തേന്‍, ഇവയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, പലഹാരങ്ങള്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍, വെളിയം ജെ.എല്‍.ജി യൂണിറ്റുകളുടെ കാര്‍ഷികവിളവുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമായിരുന്നു മേള. കുടുംബശ്രീ കണ്‍സോര്‍ഷ്യം കറി പൗഡറുകള്‍ സംരംഭകരും വിവിധ ഭക്ഷണവിഭവങ്ങള്‍ കഫെ യൂണിറ്റുകളും ഒരുക്കിയിരുന്നു.
ഓടനാവട്ടം ജംഗ്ഷനില്‍ സംഘടിപ്പിച്ച മേളയില്‍ കുടുംബശ്രീ കലാസന്ധ്യ അരങ്ങേറി. സാംസ്കാരിക കലാസന്ധ്യ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് ഉദ്ഘാടനം ചെയ്തു. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് പ്രശാന്ത് അധ്യക്ഷനായി. ‘കേരളം – ഇന്നലെ, ഇന്ന്, നാളെ’ വിഷയത്തില്‍ കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എ ബിന്ദു അവതരണം നടത്തി. പി കെ അനില്‍കുമാര്‍ മുഖ്യപ്രഭാഷകനായി. ശ്രീനാരായണ കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ. പി നിത്യ വിശ്വം ക്രോഡീകരണം നടത്തി. (With input from Keralanews.gov)

For more details: The Indian Messenger