INDIA NEWSKERALA NEWSTOP NEWS
വർണ്ണോത്സവം 2025′: രണ്ടാം ഘട്ട മത്സരങ്ങൾ സംഘടിപ്പിച്ചു

ശിശുദിനാഘോഷത്തിന്റ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ‘വർണ്ണോത്സവം 2025‘ രണ്ടാം ഘട്ട മത്സരങ്ങൾ ആലപ്പുഴ ജൻഡർ പാർക്കിലും ജവഹർ ബാലഭവനിലുമായി സംഘടിപ്പിച്ചു. ലളിതഗാനം, ദേശഭക്തിഗാനം, ചിത്രരചന, നിറച്ചാർത്ത്, നഴ്സറി, അങ്കണവാടി വിഭാഗത്തിൽ കഥ പറച്ചിൽ (മലയാളം, ഇംഗ്ലീഷ്), ആക്ഷൻ സോങ് (മലയാളം, ഇംഗ്ലീഷ്), ഉപന്യാസരചന(മലയാളം, ഇംഗ്ലീഷ്), കഥാരചന (മലയാളം, ഇംഗ്ലീഷ്) എന്നീ മത്സരങ്ങളാണ് നടന്നത്. ഒരു വിദ്യാലയത്തിൽ നിന്നും ഒരു ഇനത്തിൽ മൂന്ന് പേർ വീതം പങ്കെടുത്തു. ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളായ കെ നാസർ, കെ ഡി ഉദയപ്പൻ, കെ പി പ്രതാപൻ, സി ശ്രീലേഖ, ടി എ നവാസ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. With input from Keralanews.gov
For more details: The Indian Messenger



