INDIA NEWSKERALA NEWSTOP NEWS

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു; 91 വയസ്സ്

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ (91) അന്തരിച്ചു.

ചെന്നിത്തല പഞ്ചായത്ത് മുൻ അംഗമായിരുന്നു എൻ. ദേവകിയമ്മ. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായരാണ് (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂൾ മുൻ മാനേജർ, അധ്യാപകൻ) ഭർത്താവ്.

രമേശ് ചെന്നിത്തല, കെ. ആർ. രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂൾ മുൻ മാനേജർ), കെ. ആർ. വിജയലക്ഷ്മി (റിട്ട. ഗവ. അധ്യാപിക), കെ. ആർ. പ്രസാദ് (റിട്ട. ഇന്ത്യൻ എയർഫോഴ്‌സ്) എന്നിവരാണ് മക്കൾ.

സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചെന്നിത്തലയിലെ കുടുംബവീട്ടിൽ നടക്കും.

For more details: The Indian Messenger

Related Articles

Back to top button