FILMS

ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായ ‘ഒരു വടക്കൻ തേരോട്ടം’ വീഡിയോ ഗാനം എത്തി: അനിരുദ്ധ് രവിചന്ദർ പ്രകാശനം ചെയ്തു.

ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ. ആർ. ബിനുരാജിന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായെത്തുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.

ഗാനം: ‘അനുരാഗിണി ആരാധികേ…’ എന്നു തുടങ്ങുന്ന യുഗ്മഗാനം.

താരങ്ങൾ: ദിൽന രാമകൃഷ്ണനാണ് ധ്യാനിൻ്റെ നായികയായി എത്തുന്നത്. മാളവികാ മേനോൻ, ധർമ്മജൻ ബോൾഗാട്ടി, വിജയകുമാർ, സോഹൻ സീനുലാൽ, സുധീർ പറവൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

സംഗീത വിശേഷം: ഇന്ത്യൻ സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദർ തൻ്റെ ഔദ്യോഗിക പേജിലൂടെയാണ് ഗാനം പ്രകാശനം ചെയ്തത്. തൻ്റേതല്ലാത്ത ഒരു ഗാനം അനിരുദ്ധ് പ്രകാശനം ചെയ്യുന്നത് ഇത് ആദ്യമായാണ്.

ഗാനത്തിന്റെ അണിയറ:

ആലാപനം: വാസുദേവ് കൃഷ്ണൻ, നിത്യാ മാമ്മൻ.

രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി.

ഈണം: ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും മകൻ ടാൻസണും ചേർന്നാണ് നൽകിയിരിക്കുന്നത്.

കഥാ പശ്ചാത്തലം: അഭ്യസ്തവിദ്യനായിട്ടും ഓട്ടോ റിക്ഷാ തൊഴിലാളിയായി ജീവിക്കുന്ന ഒരു സാധാരണ യുവാവിന്റെ ജീവിത കഥയാണ് മലബാറിൻ്റെ പശ്ചാത്തലത്തിൽ റിയലിസ്റ്റിക്കായി ഈ ചിത്രം അവതരിപ്പിക്കുന്നത്.

റിലീസ്: നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവുന്ന ചിത്രം നവംബർ മാസത്തിൽ പ്രദർശനത്തിനെത്തും.



News: Vazhoor Jose

For more details: The Indian Messenger

Related Articles

Back to top button