FILMS

യുവത്വത്തിൻ്റെ സ്വപ്നവും ലഹരിയുടെ യാഥാർത്ഥ്യവും; പുതിയ ചിത്രം ‘ ആരംഭിച്ചു.

സിനിമ എന്ന സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന അഞ്ച് യുവാക്കളുടെ ജീവിതകഥ പറയുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. നിരവധി പുരസ്കാരങ്ങൾ നേടിയ ‘ത്വര’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ വിനോദ് ഗോപിജിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രമേയം: സിനിമ ലോകത്തിൻ്റെ വർണ്ണപ്പകിട്ടും ഒപ്പം ലഹരിയുടെ യാഥാർത്ഥ്യങ്ങളും ഈ സിനിമ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

നിർമ്മാണം: വൈബ് വില്ലേജ് ഹബ്ബിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

താരങ്ങൾ:
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായ വിഹാൻ, അരുൺ രാജ്, പ്രദീപ് രാജ്, ശ്വാൽ, ഹേമന്ത് എന്നിവരാണ്.
പുതുമുഖം കീർത്തി കൃഷ്ണയാണ് നായിക.

അനിൽ ശങ്കരത്തിൽ, രാമചന്ദ്രൻ വെട്ടിയറ, ബിനു ജി, ജഗൻ പൂവാർ, ചന്ദ്രൻ അരൂക്കുറ്റി പാണാവള്ളി, അജിത്ത് കുമാർ, ആകാശ് ഡാനിയേൽ, ഹരികുമാർ ഭാസ്കരൻ, ഹരി വജ്രാ, ജേക്കബ് സാം, ഗോവർദ്ധൻ രതീഷ് മലയം, മനോഹരൻ കൈതക്കോട്, പ്രകാശൻ ഓവാട്ട്, സുജിത്. ജെ. എസ്., സച്ചിൻ നായർ, സുമേഷ് പാലാട്ട്, വിശ്വനാഥ് P R, പൊയ്ക മുക്ക്, ആരിഫ് അൽ അനാം, കെ സുകുമരൻ, അശോക് നെട്ടയം, ശ്രീലക്ഷ്മി അരുൺ, അനഘ, സൂര്യ സുരേഷ്, രേഖ പണിക്കർ, ആശാ ഗോവിന്ദ്, ഇഷ ഷേർളിൻ, ജയലളിത, വിജയലക്ഷ്മി പൊയ്കമുക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രീകരണം: മൂകാംബികാ ക്ഷേത്ര സന്നിധിയിൽ നടന്ന പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കമായത്. നവംബർ മധ്യത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ, വാഗമൺ, പീരുമേട് ഭാഗങ്ങളിലായി പൂർത്തിയാകും.
News: Vazhoor Jose.

For more details: The Indian Messenger

Related Articles

Back to top button