റെജി പ്രഭാകർ ചിത്രം ‘കാഞ്ചിമാല’ ആരംഭിച്ചു; ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, സിദ്ദിഖ് എന്നിവർ പ്രധാന വേഷങ്ങളിൽ.


സംസ്ഥാന സർക്കാർ വിനോദ നികുതി ഒഴിവാക്കി വിദ്യാലയങ്ങളിലും ഗ്രാമങ്ങളിലുമായി പ്രദർശിപ്പിച്ച ‘സുഖമായിരിക്കട്ടെ’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകൻ റെജി പ്രഭാകർ അണിയിച്ചൊരുക്കുന്ന പുതിയ ചിത്രം ‘കാഞ്ചിമാല’ ആരംഭിച്ചു.
തുടക്കം: ശ്രേയാനിധി ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് നായരും ശ്രേയാനിധിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് ഒക്ടോബർ 24 വെള്ളിയാഴ്ച പൂജാ ചടങ്ങുകളോടെ തുടക്കമായി.
ഉദ്ഘാടനം: സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ആദ്യ ഭദ്രദീപം തെളിയിച്ചു. സംവിധായകൻ തുളസീദാസ് സ്വിച്ചോൺ കർമ്മവും എ.വി. അനൂപ് ഫസ്റ്റ് ക്ലാപ്പും നൽകി.
പ്രമേയം: ഹൃദയബന്ധങ്ങളുടെ കഥയാണ് ‘കാഞ്ചിമാല’യിലൂടെ റെജി പ്രഭാകർ അവതരിപ്പിക്കുന്നത്. നഷ്ടപ്പെടുന്ന മനുഷ്യബന്ധങ്ങളുടെ സൗന്ദര്യവും സ്നേഹവും ആർദ്രതയും തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ചിത്രം. ഹിംസയും അക്രമങ്ങളും നിറയുന്ന ഈ കാലഘട്ടത്തിൽ ഈ ചിത്രം വേറിട്ട അനുഭവമാകും. ഗൗരവമുള്ള പ്രമേയം ലളിതമായ ആഖ്യാനശൈലിയിലൂടെ ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് അവതരിപ്പിക്കുന്നത്.
താരനിര: ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, സിദ്ദിഖ് (മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അസ്സോസ്സിയേഷൻ്റെ പുരസ്കാരം ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു), ഇന്ദ്രൻസ്, സുധീർ കരമന, കുടശ്ശനാട് കനകം, ശോഭാ മോഹൻ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
സാങ്കേതിക വിദഗ്ദ്ധർ: കഥ – ഭാനു ഭാസ്ക്കർ, ഗാനങ്ങൾ – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, രമേഷ് നാരായണൻ, ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് – സിയാൻ ശ്രീകാന്ത്.
ചിത്രീകരണം: ഡിസംബർ മധ്യത്തോടെ കൊല്ലത്തും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.
News: Vazhoor Jose
For more details: The Indian Messenger
				


