FILMS

'അടിനാശം വെള്ളപ്പൊക്കം' ഡിസംബർ 12-ന് തിയേറ്ററുകളിലേക്ക്; കാമ്പസ്സിൻ്റെ രസച്ചരടിൽ ഗൗരവമായ സന്ദേശം!

തിരുവനന്തപുരം: കാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫുൾ ഫൺ ത്രില്ലർ ചിത്രം ‘അടിനാശം വെള്ളപ്പൊക്കം’ ഡിസംബർ 12-ന് പ്രദർശനത്തിനെത്താൻ ഒരുങ്ങുന്നു. എ.ജെ. വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം യുവതലമുറയ്ക്ക് കാതലായ സന്ദേശങ്ങൾ നൽകിക്കൊണ്ടാണ് എത്തുന്നത്.

സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ.പി. ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ. ജയചന്ദ്രൻ, എസ്.ബി. മധു, താരാ അതിയാടത്ത് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.

കാമ്പസ്സിനും പുറത്തും പ്രസക്തി
ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം ഒരു കാമ്പസ്സാണെങ്കിലും, കാമ്പസ്സിനു പുറത്തുള്ള സംഭവങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഈ രണ്ടു ഭാഗങ്ങളും ഒന്നിക്കുന്നിടത്തു നിന്നാണ് ചിത്രത്തിന് ഒരു പ്രധാന വഴിത്തിരിവുണ്ടാകുന്നത്. കാമ്പസ്സിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കി മുന്നോട്ട് പോകുമ്പോഴും, ചിത്രം എത്തിച്ചേരുന്നത് ഗൗരവമായ വിഷയങ്ങളിലാണ്. ഇത് ചിത്രത്തെ കൂടുതൽ ആകർഷകമാക്കുന്നു.

താരനിര

ജനപ്രിയരായ നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആൻ്റണി, അശോകൻ, മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വിനീത് മോഹൻ, സജിത് അമ്പാട്ട്, അരുൺ പ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്, വിജയകൃഷ്ണൻ എം.ബി. തുടങ്ങിയ പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🎶 വലിയ ഇടവേളക്കു ശേഷം സുരേഷ് പീറ്റേഴ്സ്
മലയാള സിനിമയിൽ ശ്രദ്ധേയമായ ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് ഒരു വലിയ ഇടവേളക്കു ശേഷം ഈ ചിത്രത്തിലൂടെ സംഗീത സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് ടിറ്റോ.പി. തങ്കച്ചനാണ്.

അണിയറപ്രവർത്തകർ
ഛായാഗ്രഹണം: സൂരജ് എസ്. ആനന്ദ്.

എഡിറ്റിംഗ്: ലിജോ പോൾ.

കലാസംവിധാനം: ശ്യാം കാർത്തികേയൻ.

കോസ്റ്റ്യൂം ഡിസൈൻ: സൂര്യ ശേഖർ.

പ്രൊഡക്ഷൻ കൺട്രോളർ: മുഹമ്മദ് സനൂപ്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: ഷഹദ് സി.

പ്രൊജക്റ്റ് ഡിസൈൻ: സേതു അടൂർ.

News: Vazhoor Jose

For more details: The Indian Messenger

Related Articles

Back to top button