STORY & POEMS

ഭിന്നമുഖങ്ങൾ- മായ വാസുദേവൻ എഴുതിയ കവിത.

സ്വപ്നങ്ങളുടെ ഹരിത ഭൂമിയിൽ
അക്ഷരങ്ങളുടെ കതിരുകൾ
പൂക്കുകയോ പൊഴിയുകയോ ചെയ്യാതെ മുരടിച്ചു വീഴുന്നു
സ്വാർത്ഥനായ മൗനം വയലുകൾക്കിടയിലെ
വരമ്പുകൾ പോലെ തെളിഞ്ഞു നിൽക്കുന്നു
സങ്കടങ്ങൾപേർത്തും പേർത്തും വിരുന്നെത്തുന്നു
പരിഹാസം പൂശിയ മതിലുകളുയർന്ന
ഒരു ഭൂതംപോലെ തുറിച്ചു നോക്കുന്നു
കാത്തിരിപ്പിന്റെ കയ്യ്പ്പുകൾ
പാതിരാവിലും കണ്ണീർ പൊഴിച്ചിടുന്നു
ഭൂമിപോലും ഉറങ്ങിയ എത്രയോ രാവുകളിൽ
മനസ്സിനെ പഴിപ്പിച്ച ആ മുള്ളുകൾ ഊരി എറിയുവാൻ
നിശബ്ദമായി ശ്രമിച്ചിരുന്നു
കാലത്തിൽ മറഞ്ഞിടട്ടെ
കയ്യ്പ്പേറിയ ഓർമ്മകൾ അസ്തമിച്ചിടട്ടെ
ഈ ഭിന്നമുഖങ്ങളും.
മുഖങ്ങൾ സ്വപ്നങ്ങളുടെ ഹരിത ഭൂമിയിൽ
അക്ഷരങ്ങളുടെ കതിരുകൾ
പൂക്കുകയോ പൊഴിയുകയോ ചെയ്യാതെ മുരടിച്ചു വീഴുന്നു
സ്വാർത്ഥനായ മൗനം വയലുകൾക്കിടയിലെ
വരമ്പുകൾ പോലെ തെളിഞ്ഞു നിൽക്കുന്നു
സങ്കടങ്ങൾ പേർത്തും പേർത്തും വിരുന്നെത്തുന്നു
പരിഹാസം പൂശിയ മതിലുകളുയർന്ന
ഒരു ഭൂതംപോലെ തുറിച്ചു നോക്കുന്നു
കാത്തിരിപ്പിന്റെ കയ്പ്പുകൾ
പാതിരാവിലും കണ്ണീർ പൊഴിച്ചിടുന്നു
ഭൂമിപോലും ഉറങ്ങിയ എത്രയോ രാവുകളിൽ
മനസ്സിനെ പഴിപ്പിച്ച ആ മുള്ളുകൾ ഊരി എറിയുവാൻ
നിശബ്ദമായി ശ്രമിച്ചിരുന്നു
കാലത്തിൽ മറഞ്ഞിടട്ടെ
കയ്പ്പേറിയഓർമ്മകൾ അസ്തമിച്ചിടട്ടെ
ഈ ഭിന്നമുഖങ്ങളും.

For more details: The Indian Messenger

Related Articles

Back to top button