INDIA NEWSKERALA NEWSTOP NEWS
ഇരിങ്ങാലക്കുടയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു.

കാറളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിനിടെയാണ് അയ്യര് വീട്ടിൽ വിഷ്ണുവിന് (30) കുത്തേറ്റത്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.
ഗുരുതര പരുക്കേറ്റ വിഷ്ണു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ പഞ്ചായത്ത് ഓഫിസ് പരിസരത്ത് വച്ചാണ് ആക്രമണം നടന്നത്.
പ്രകടനമായി പോവുകയായിരുന്ന ബിജെപി പ്രവർത്തകരുമായി സമീപത്തെ ഗ്രൗണ്ടിൽ നിന്നിരുന്ന ഏതാനും ഡിവൈഎഫ്ഐ പ്രവർത്തകരുമായി സംഘർഷം നടന്നിരുന്നു. പിന്നാലെ പൊലീസും നേതാക്കളും ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. പിന്നീട് പ്രകടനം പുല്ലത്തറ ഹെൽത്ത് സെന്ററിന് സമീപമെത്തിയപ്പോൾ പ്രകടനമായി റോഡിലൂടെ പോവുകയായിരുന്ന ബിജെപി പ്രവർത്തകരുടെ ഇടയിലേക്ക് ബൈക്കുകളിൽ എത്തിയ ഒരു സംഘം യുവാക്കൾ കയറി ആക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് വിഷ്ണുവിന് കുത്തേറ്റത്. (Malayalam News)

For more details: The Indian Messenger