INDIA NEWSKERALA NEWS

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കമാകും. വൈകീട്ട് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

‘ഫോർ ദി ടൈം ബീയിങ്’ (For the Time Being) എന്നതാണ് ഇത്തവണത്തെ ബിനാലെയുടെ പ്രമേയം. 25 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പ്രൊജക്ടുകളാണ് ബിനാലെയിൽ പ്രദർശനത്തിനായി ഇടം പിടിച്ചിട്ടുള്ളത്. 110 ദിവസത്തോളം നീണ്ടുനിൽക്കുന്ന ബിനാലെ 2026 മാർച്ച് 31-ന് സമാപിക്കും. നിഖിൽ ചോപ്രയാണ് ബിനാലെയുടെ ആറാം പതിപ്പിന്റെ ക്യൂറേറ്റർ. (ഐ.ടി)

For more details: The Indian Messenger

Related Articles

Back to top button