INDIA NEWSKERALA NEWSTOP NEWS

മാവേലിക്കര വി.എസ്.എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, നിഷേധിച്ച് ആശുപത്രി അധികൃതർ.

മാവേലിക്കര: മാവേലിക്കരയിലെ വി.എസ്.എം ആശുപത്രിയിൽ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശിനി ധന്യ (39) ആണ് മരിച്ചത്. യുവതിയുടെ മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. കീ-ഹോൾ ശസ്ത്രക്രിയയ്ക്കാണ് (Laparoscopy) ബന്ധുക്കൾ സമ്മതപത്രം നൽകിയിരുന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് അടിയന്തരമായി ഓപ്പൺ സർജറിക്ക് വിധേയയാക്കുകയായിരുന്നു. ശസ്ത്രക്രിയ പൂർത്തിയായ ശേഷമാണ് മരണം സംഭവിച്ചതെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

For more details: The Indian Messenger

Related Articles

Back to top button