INDIA NEWSKERALA NEWSTOP NEWS

റിപ്പബ്ലിക് ദിന റാലിയിൽ അഭിമാനമായി പത്തിയൂർ സ്വദേശിനി ദ്രൗപദി സന്തോഷ്; രാജ്യത്തെ അഭിസംബോധന ചെയ്യും.

കായംകുളം: 2026 ജനുവരി 26-ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ചുള്ള നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലേക്കും പ്രൈം മിനിസ്റ്റേഴ്സ് (PM) റാലിയിലേക്കും പത്തിയൂർ സ്വദേശിനി ദ്രൗപദി സന്തോഷ് തിരഞ്ഞെടുക്കപ്പെട്ടു. തമിഴ്നാട്, പുതുച്ചേരി, ആൻഡമാൻ & നിക്കോബാർ ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് ദ്രൗപദി ഈ അഭിമാനകരമായ റാലിയിൽ പങ്കെടുക്കുന്നത്. റാലിയിൽ രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള അപൂർവ്വ അവസരവും ദ്രൗപദിക്ക് ലഭിച്ചിട്ടുണ്ട്.

കായംകുളം പത്തിയൂർ കിഴക്ക് സ്വദേശിനിയായ ദ്രൗപദി, വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ സജീവമായ കുടുംബത്തിൽ നിന്നാണ് വരുന്നത്. ചെന്നിത്തല ഗവൺമെന്റ് യു.പി.എസ് തൃപ്പെരുന്തുറയിലെ അധ്യാപകൻ സന്തോഷിന്റെയും, ഹരിപ്പാട് മണ്ണാറശ്ശാല യു.പി.എസ് അധ്യാപിക വന്ദനയുടെയും മകളാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകൾ അണിനിരക്കുന്ന ക്യാമ്പിൽ ദക്ഷിണേന്ത്യൻ ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് ദ്രൗപദി എത്തുമ്പോൾ അത് പത്തിയൂരിനും കായംകുളത്തിനും വലിയൊരു നേട്ടമായി മാറുകയാണ്.

For more details: The Indian Messenger

Related Articles

Back to top button