GULF & FOREIGN NEWS

യുഎഇ അയച്ചതെന്ന് കരുതുന്ന ആയുധങ്ങൾ തകർക്കാൻ യെമനിൽ സൗദി അറേബ്യയുടെ വ്യോമാക്രമണം.

മുകല്ല: യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) യെമനിലെ വിഘടനവാദികൾക്ക് ആയുധങ്ങൾ എത്തിച്ചു എന്നാരോപിച്ച് യെമൻ തുറമുഖ നഗരമായ മുകല്ലയിൽ സൗദി അറേബ്യ ബോംബാക്രമണം നടത്തി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. യുഎഇ പിന്തുണയോടെ പ്രവർത്തിക്കുന്ന സതേൺ ട്രാൻസിഷണൽ കൗൺസിലിന് (എസ്.ടി.സി) വേണ്ടിയാണ് ഈ ആയുധങ്ങൾ എത്തിയതെന്ന് സൗദി അധികൃതർ അറിയിച്ചു.

യുഎഇയിലെ ഫുജൈറയിൽ നിന്നാണ് ആയുധങ്ങൾ എത്തിയതെന്ന് സൗദി പ്രസ് ഏജൻസി പുറത്തിറക്കിയ സൈനിക പ്രസ്താവനയിൽ പറയുന്നു. ട്രാക്കിംഗ് ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കിയ കപ്പലുകളിൽ നിന്ന് വൻതോതിൽ ആയുധങ്ങളും യുദ്ധവാഹനങ്ങളും ഇറക്കിയതായും ഇത് സമാധാനത്തിന് ഭീഷണിയാണെന്നും സൗദി ആരോപിച്ചു. ആക്രമണത്തിൽ ആളപായമുണ്ടോ എന്ന് വ്യക്തമല്ല.

യെമനിലെ ഹൂതി വിമതർക്കെതിരായ യുദ്ധത്തിൽ ദീർഘകാലം പങ്കാളികളായിരുന്ന സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള ബന്ധത്തിൽ ഈ സംഭവം വലിയ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. ഹദ്രാമൗട്ട് പ്രവിശ്യയിലെ വിഘടനവാദികളുടെ മുന്നേറ്റം തടയാൻ സൗദി ഇതിനകം മുന്നറിയിപ്പ് നൽകിയിരുന്നു. ചെങ്കടൽ മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കെ, സൗദി നടത്തുന്ന ഈ ആക്രമണം ഗൾഫ് മേഖലയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളെ ബാധിച്ചേക്കാം (TG)

For more details: The Indian Messenger

Related Articles

Back to top button