GULF & FOREIGN NEWS
ഒമാൻ ഇന്ത്യൻ സ്‌കൂൾ ചലച്ചിത്രോത്സവത്തിന് ആവേശകരമായ സമാപനം; സൂർ ഇന്ത്യൻ സ്കൂൾ ജേതാക്കൾ.

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വാർഷിക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഇന്ത്യൻ സ്കൂൾ ദാർസൈറ്റിൽ സമാപിച്ചു. ഒമാനിലെ 20 ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്ത മേളയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ മുഖ്യാതിഥിയായിരുന്നു. ഹ്രസ്വചിത്രങ്ങൾ, റീൽസ്, ബോധവൽക്കരണ വീഡിയോകൾ, പരസ്യചിത്രങ്ങൾ, ഭിന്നശേഷിക്കാരായ കുട്ടികൾ നിർമ്മിച്ച സിനിമകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.
മേളയിൽ ഇന്ത്യൻ സ്‌കൂൾ സൂർ ഓവറോൾ കിരീടം കരസ്ഥമാക്കി. മികച്ച നടനുള്ള പുരസ്കാരം ഇന്ത്യൻ സ്കൂൾ ദാർസൈറ്റും, മികച്ച നടി, മികച്ച ഹ്രസ്വചിത്രം എന്നീ പുരസ്കാരങ്ങൾ ഇന്ത്യൻ സ്കൂൾ വാദി കബീറും നേടി. ‘ആടുജീവിതം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഒമാനി നടൻ താലിബ് അൽ ബലൂഷിയും ചടങ്ങിൽ അതിഥിയായി പങ്കെടുത്തു. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് സംവിധായകൻ കമലിനോടുള്ള ആദരസൂചകമായി ‘കമലം ലളിതം’ എന്ന പേരിൽ ഒരു പ്രത്യേക പവലിയനും ദാർസൈറ്റ് സ്കൂളിലെ മലയാള വിഭാഗം ഒരുക്കിയിരുന്നു. (Oman News)

For more details: The Indian Messenger