GULF & FOREIGN NEWS

യുഎസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം പ്രതിരോധത്തെ ബാധിക്കില്ലെന്ന് ഇറാൻ.

Sponsored

ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലേക്ക് അമേരിക്കൻ യുദ്ധക്കപ്പലുകൾ എത്തിയത് രാജ്യത്തിന്റെ പ്രതിരോധ നയങ്ങളിലോ നയതന്ത്ര സമീപനങ്ങളിലോ മാറ്റം വരുത്തില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തങ്ങൾ യുദ്ധത്തെ ഒരിക്കലും സ്വാഗതം ചെയ്തിട്ടില്ലെന്നും എന്നാൽ ചർച്ചകളിൽ നിന്നും നയതന്ത്രത്തിൽ നിന്നും പിന്മാറിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു.

Sponsored

വിദേശ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം രാജ്യത്തെ പ്രതിരോധിക്കാനുള്ള ഇറാന്റെ നിശ്ചയദാർഢ്യത്തെ ബാധിക്കില്ലെന്നും ജനങ്ങളുടെ പിന്തുണയോടെ രാജ്യത്തെ സംരക്ഷിക്കാനുള്ള പൂർണ്ണമായ കഴിവും ഇച്ഛാശക്തിയും ഇറാത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ എത്തിയതായും ഇറാന് സമീപം പ്രവർത്തനം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. മിസൈൽ പ്രതിരോധ സംവിധാനങ്ങളുള്ള കപ്പലുകളും വരുംദിവസങ്ങളിൽ ഈ മേഖലയിൽ എത്തുമെന്നാണ് സൂചന. (With input from Iranintl https://www.iranintl.com/en/liveblog/202601258930)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button