GULF & FOREIGN NEWSTOP NEWS
ഇറാനെതിരെയുള്ള സൈനിക നടപടി ഏതാണ്ട് ഉറപ്പായി; പശ്ചിമേഷ്യ യുദ്ധഭീതിയിൽ.

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനെതിരെയുള്ള സൈനിക നടപടി അനിവാര്യമാണെന്ന് അമേരിക്കയിലെയും ഇസ്രായേലിലെയും ഉന്നത വൃത്തങ്ങൾ തീരുമാനിച്ചതായി റിപ്പോർട്ട്. നയതന്ത്ര ചർച്ചകളുടെ ഘട്ടം കഴിഞ്ഞുവെന്നും ഇനി ആക്രമണത്തിനുള്ള സമയം നിശ്ചയിക്കുക മാത്രമാണ് ബാക്കിയെന്നും പശ്ചിമേഷ്യൻ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇറാൻ ഇൻ്റർനാഷണൽ’ റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിലോ ആഴ്ചകൾക്കുള്ളിലോ ആക്രമണം ഉണ്ടായേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇറാനിലെ ഭരണകൂടത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള അതിശക്തമായ സൈനിക നീക്കമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇറാൻ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത രീതിയിലുള്ള വൻ ആക്രമണമായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുദ്ധക്കപ്പലുകൾ അയച്ചുകൊണ്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സൈന്യത്തിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഭീഷണി തുടരുന്നിടത്തോളം കാലം ചർച്ചകൾക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. നിലവിൽ ഇസ്രായേൽ സൈന്യം അതീവ ജാഗ്രതയിലാണ്. (Iranintl) https://www.iranintl.com/en/202601304748

For more details: The Indian Messenger