GULF & FOREIGN NEWSQATAR

ഖത്തറിൽ കഠിനമായ തണുപ്പിന്റെ ‘ബർദ് അൽ അസാരിഖ്’ കാലം തുടങ്ങി; താപനില ഇനിയും കുറയും.

Sponsored
ദോഹ: ഖത്തറിൽ ഈ വർഷത്തെ ഏറ്റവും തണുപ്പേറിയ ദിവസങ്ങളായ ‘ബർദ് അൽ അസാരിഖ്’ ജനുവരി 24 ശനിയാഴ്ച ആരംഭിച്ചതായി ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. എട്ട് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ സീസൺ ജനുവരി അവസാനം വരെ തുടരും. കഠിനമായ തണുപ്പ് കാരണം മനുഷ്യരുടെ മുഖവും കൈകാലുകളും നീല നിറമായി മാറുന്നു എന്ന വിശ്വാസത്തിൽ നിന്നാണ് നീല എന്ന് അർത്ഥം വരുന്ന ‘അൽ അസാരിഖ്’ എന്ന പേര് ഈ കാലയളവിന് ലഭിച്ചത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് തണുപ്പ് തുടരുകയാണ്. രാത്രിയിൽ താപനില 12 ഡിഗ്രി സെൽഷ്യസ് വരെയും പകൽ 18 ഡിഗ്രി സെൽഷ്യസ് വരെയും താഴുന്നുണ്ട്. വരും ദിവസങ്ങളിൽ താപനിലയിൽ ഇനിയും കാര്യമായ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നിലവിൽ അൽ ഷഹാനിയ മേഖലയിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 13 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരിക്കുന്നത്. https://thepeninsulaqatar.com/article/24/01/2023/brace-for-coldest-days-of-the-year-as-bard-al-azariq-begins

For more details: The Indian Messenger

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button